
-
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആത്മകഥയെഴുതുകയാണെന്ന വാർത്ത വളരെവേഗത്തിലാണ് ട്വിറ്റർ ലോകത്ത് ചർച്ചയായത്. ഒക്ടോബർ 2021നകം ആത്മകഥ പ്രസിദ്ധീകരിക്കുമന്ന് നടൻ തന്നെയാണ് ആരാധകരെ അറിയിച്ചത്.
ഹാർപർ കോളിൻസ് ഇന്ത്യ ആണ് പ്രസിദ്ധീകരിക്കുന്നത്. നടന്റെ വ്യക്തിജീവിതത്തെയും കരിയറിലെ ഉയർച്ചതാഴ്ച്ചകളുമായിരിക്കും ആത്മകഥയിലെ ഉള്ളടക്കമെന്നും നടൻ അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് #SaifAliKhan എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെന്റിങ്ങാവുകയായിരുന്നു. നിരവധി ട്രോളുകളും മീമുകളും പ്രത്യക്ഷപ്പെട്ടു. ബോളിവുഡിലെ സ്വജനപക്ഷപാതചർച്ചകളും സിനിമയിലെ സ്വരച്ചേർച്ചകളും വിവേചനങ്ങളുമെല്ലാം സെയ്ഫ് അലി ഖാനെ ട്രോളാൻ ആയുധമാക്കിയിരിക്കുകയാണ് സോഷ്യൽമീഡിയ.
നടി ഷർമിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും മകനായ സെയ്ഫ് യഷ് ചോപ്ര സംവിധാനം ചെയ്ത പരമ്പരയിലൂടെ 1993ലാണ് സിനിമയിലെത്തുന്നത്. ദിൽ ചാഹ്താ ഹേ, കൽ ഹോ നാ ഹോ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ നടന് 2004ൽ പുറത്തിറങ്ങിയ ഹം തും ദേശീയ പുരസ്കാരം നേടിക്കൊടുത്തു. പദ്മശ്രീ ജേതാവുമാണ്.
Content Highlights : Saif Ali Khan, writes autobiography, twitter trolls and memes
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..