'അമ്മ'യിലെ രണ്ട് എം.എല്‍.എമാര്‍ ഉറങ്ങുകയാണോ?; ഇവരെങ്ങനെ നാട് ഭരിക്കുമെന്ന് രഞ്ജിനി


രഞ്ജിനി, 'അമ്മ'യുടെ യോഗത്തിൽ നിന്നും

ഷമ്മി തിലകനെതിരേയുള്ള നടപടികളില്‍ താരസംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രഞ്ജിനി. ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിജയ് ബാബു സംഘടനയില്‍ തുടരുമ്പോള്‍ അന്തരിച്ച നടന്‍ തിലകനെയും മകന്‍ ഷമ്മി തിലകനെയും പോലുള്ള നിരപരാധികളായ അഭിനേതാക്കളെ പുറത്ത് നിര്‍ത്തുന്നത് അപലപനീയമാണെന്നും സംഘടനയില്‍ മാഫിസമാണ് നടക്കുന്നതെന്നും രഞ്ജിനി കുറിച്ചു.അമ്മയിലെ രണ്ട് ജനപ്രതിനിധികളെയും രഞ്ജിനി രൂക്ഷമായി വിമര്‍ശിക്കുന്നു

രഞ്ജിനിയുടെ കുറിപ്പ്

ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബു അമ്മയില്‍ തുടരവേ, തിലകന്‍ അങ്കിളിനെയും ഷമ്മി തിലകനെയും പുറത്താക്കുന്നത് വളരെ നിന്ദ്യമായ പ്രവൃത്തിയാണ്. അഭിനേതാക്കളുടെ ഈ സംഘം ഈയിടെ പരിഹാസപാത്രമായി മാറിയിരിക്കുന്നു. തികഞ്ഞ, മാഫിസം. രണ്ട് എംഎല്‍എമാര്‍ അവിടെ ഉറങ്ങുകയാണോ? ഈ ചെറിയ കൂട്ടായ്മയില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി നിങ്ങള്‍ക്ക് നിലകൊള്ളാനായില്ലെങ്കില്‍, നിങ്ങളുടെ മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കായി എന്താണ് ചെയ്യാന്‍ പോകുന്നത്? ഷമ്മി തിലകന്റെയും തിലകന്റെയും ചിത്രങ്ങള്‍ കൂടി പങ്കുവച്ചുകൊണ്ടുള്ളതാണ് സമൂഹമാധ്യമത്തിലെ രഞ്ജിനിയുടെ കുറിപ്പ്.

'അമ്മ'യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിജയ് ബാബു പങ്കെടുത്തിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് വിജയ് ബാബു യോഗത്തിന് എത്തിയത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. നടി പരാതി നല്‍കിയ സംഭവം ചര്‍ച്ചയായതോടെ വിജയ് ബാബു സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജി വച്ചുവെങ്കിലും അയാളെ പുറത്താക്കിയിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ സംഘടനയെ മോശമാക്കി ചിത്രീകരിച്ചുവെന്നാരോപിച്ച് നടന്‍ ഷമ്മി തിലകന് യോഗത്തില്‍ ക്ഷണമുണ്ടായിരുന്നില്ല. ഷമ്മി തിലകനെ പുറത്താക്കാനുള്ള ആലോചനയിലാണ് സംഘടന. ഇത് സംബന്ധിച്ച് സംഘടനയില്‍ ഭിന്നതയുണ്ട്.

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. തെളിവെടുപ്പും പുരോഗമിക്കുകയാണ്. ഇയാള്‍ക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്നാണ് പോലീസ് പറയുന്നു. ചോദ്യം ചെയ്യല്‍ ഏഴ് ദിവസം നീളുമെന്ന് പോലീസ് പറഞ്ഞു.


Content Highlights: Actor Renjini against AMMA, Shammi Thilakan, Vijay Babu Rape Case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented