ന്മദിനം ആഘോഷിക്കുന്ന നടി സായ് പല്ലവിയ്ക്ക് ആശംസയുമായി തെന്നിന്ത്യന്‍ നടൻ റാണ ദഗ്ഗുപതി ഇവര്‍ ഒന്നിച്ച് അഭിനയിക്കുന്ന വിരാടപര്‍വത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് റാണ ആശംസയറിച്ചിരിക്കുന്നത്. 

നക്‌സലുകളുടെ കഥ പറയുന്ന സിനിമയാണ് 'വിരാടപര്‍വം'. സായ് പല്ലവി നായിക വേഷം ചെയ്യുന്ന സിനിമയില്‍ റാണയാണ് നായകന്‍. ഒരു രക്തസാക്ഷി മണ്ഡപത്തിന്റെ താഴെ ഇരിക്കുന്ന സായി പല്ലവിയാണ് പോസ്റ്ററില്‍ കാണുന്നത്.

വളരെ സാധാരണ വേഷത്തില്‍ ഇരിക്കുന്ന സായ് പല്ലവിയുടെ പക്കല്‍ ഒരു ബാഗും കയ്യില്‍ ഒരു പേനയും ബുക്കും കാണാം. ആശംസകളല്ലാതെ മറ്റൊന്നും സിനിമയെക്കുറിച്ച് റാണ കുറിപ്പില്‍ വിശദീകരിച്ചിട്ടില്ല. മുന്‍പ് ചെയ്ത വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രമായിരിക്കും വിരാടപര്‍വത്തില്‍ സായ് പല്ലവിയുടേത്. 

'വിപ്ലവം പ്രണയത്തിന്റെ ഒരു പ്രകടനമാണ്' എന്ന ടാഗ് ലൈനാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ഭൂരിഭാഗം ചിത്രീകരണവും പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡ്ക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. 

വേണു ഉഡുഗുലയാണ് 'വിരാടപര്‍വ'ത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. റാണയെയും സായ് പല്ലവിയെയും കൂടാതെ പ്രിയാമണി, നന്ദിതാ ദാസ്, ഈശ്വരി റാവു എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. 

സുരേഷ് പ്രൊഡക്ഷന്‍സ്, ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസ് എന്നിവയുടെ ബാനറില്‍ സുധാകര്‍ ചെറുകുറൈയാണ് സിനിമ നിര്‍മിക്കുന്നത്. റൊമാന്റിക് ആക്ഷന്‍ ഗണത്തില്‍പ്പെടുന്ന സിനിമയായിരിക്കും വിരാടപര്‍വം എന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന വിവരം.

Content Highlights: Actor Rana Daggubati shares Virataparvam movie character poster of Actor Sai Pallavi on her birthday