രാജ്കുമാർ റാവുവും പത്രലേഖയും വിവാഹവേളയിൽ
ബോളിവുഡ് താരങ്ങളായ രാജ്കുമാർ റാവുവും പത്രലേഖ പോളും വിവാഹിതരായി. 11 വർഷത്തെ പ്രണയത്തിനാണ് കഴിഞ്ഞ ദിവസം സാക്ഷാത്കാരമായത്.
"ഒടുവിൽ 11 വർഷത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷം ഞങ്ങള്‍ വിവാഹിതരായി. എന്റെ ആത്മസഖി, എന്റെ ഉറ്റ സുഹൃത്ത്, എന്റെ കുടുംബം. നിങ്ങളുടെ ഭർത്താവ് എന്ന് വിളിക്കപ്പെടുന്നതിനേക്കാൾ വലിയ സന്തോഷം ഇന്ന് എനിക്കില്ല പത്രലേഖ..." വിവാഹചിത്രങ്ങൾ പങ്കുവച്ച് രാജ്കുമാർ കുറിച്ചു.
2010 ലാണ് ഇരുവരും പരിചയപ്പെടുന്നത്. അന്ന് സിനിമയില്‍ തുടക്കക്കാരനായിരുന്നു രാജ്കുമാര് റാവു. മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്നു പത്രലേഖ. രാജ്കുമാര് റാവു നായകനായ സിറ്റി ലൈറ്റ്സ് എന്ന ചിത്രത്തിലൂടെ പത്രലേഖ 2014 ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
രാംഗോപാല്‍ വര്‍മയുടെ രണ് എന്ന ചിത്രത്തിലൂടെയായിരുന്നു രാജ്കുമാര് റാവു സിനിമയിലെത്തിയത്. ഗാങ്സ് ഓഫ് വസേയ്പൂര്‍, തലാഷ്, കായ് പോ ചേ, ന്യൂട്ടണ്‍, ഷാഹിദ്, ട്രാപ്പ്ഡ്, അലിഗഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. ഷാഹിദിലെ അഭിനയത്തിന് 2014 ല്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി.
ഹം ദോ ഹമാരേ ദോയെന്ന ചിത്രമാണ് രാജ്കുമാര് റാവുവിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ബധായി ദോ, മോണിക്ക, ഓ മൈ ഡാർലിങ്ങ് എന്നിവയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.
Content Highlights : Actor Rajkummar Rao And Patralekhaa Marriage Celebrity Wedding Pictures
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..