അച്ഛൻ ടിക്കറ്റ് കൊടുക്കാൻ നിന്ന തിയേറ്ററിൽ നായകനായുള്ള ആദ്യചിത്രം പ്രദർശനത്തിന്; കണ്ണുനിറഞ്ഞ് രാജീവ്


നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒരുപിടി വേഷങ്ങൾ ചെയ്തിട്ടുള്ള രാജീവിന്റെ നായകനായുള്ള അരങ്ങേറ്റ ചിത്രമാണ് ഋ.

രാജീവ് രാജൻ | ഫോട്ടോ: www.instagram.com/rajiv_rajan_ck/?hl=en

അച്ഛൻ ടിക്കറ്റ് കൊടുക്കാൻ നിന്ന തിയേറ്ററിൽ മകൻ നായകനായ ആദ്യ ചിത്രത്തിൻറെ റിലീസ്. അങ്ങനെയൊരപൂർവനിമിഷത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ചാലക്കുടി സുരഭി തിയേറ്റർ. ചാലക്കുടി സ്വദേശി രാജീവ് രാജൻ നായകനായി അഭിനയിക്കുന്ന 'ഋ' എന്ന ചിത്രമാണ് അച്ഛൻ രാജൻ ജോലിചെയ്‌ത തിയേറ്ററിൽ പ്രദർശനത്തിനെത്തിയത്.

നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒരുപിടി വേഷങ്ങൾ ചെയ്തിട്ടുള്ള രാജീവിന്റെ നായകനായുള്ള അരങ്ങേറ്റ ചിത്രമാണ് ഋ. പറയാൻ വാക്കുകളില്ലെന്നും തികച്ചും വൈകാരികത നിറഞ്ഞ നിമിഷങ്ങളാണെന്നും രാജീവ് രാജൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വലിയ കൂട്ടായ്മയിൽ നിന്നുണ്ടായ ചെറിയ ചിത്രമാണ് ഋ. ചെറുപ്പത്തിലേ തന്നെ അച്ഛനെ നഷ്ടമായി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ടായിരുന്നു മരണം. ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷിച്ചേനേയെന്നും രാജീവ് പറഞ്ഞു.

നായകനാവുന്നത് പരിശ്രമംകൊണ്ട് കിട്ടുന്നതാണ്. സിനിമയുടെ ഭാ​ഗമാവുക, നല്ല അഭിനേതാവാകുക എന്നതാണ് ലക്ഷ്യം. പ്രഹരം എന്നൊരു പടം ചെയ്തുകൊണ്ടിരിക്കുകയാണ്. നായകനായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം ത്രീ നൈറ്റ്സ് ഓ.ടി.ടി റിലീസായും എത്തിയിട്ടുണ്ട്. രാജീവ് പറഞ്ഞു. രാജീവിന്റെ അച്ഛൻ രാജന് സിനിമയോട് പ്രത്യേക താത്പര്യമായിരുന്നു ഉണ്ടായിരുന്നതെന്ന് തിയേറ്റർ അധികൃതരും പ്രതികരിച്ചു.

ഷെക്സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണ് ഋ ഒരുക്കിയിരിക്കുന്നത്. ഫാദർ വർ​ഗീസ് ലാലാണ് ചിത്രം സംവിധാനം ചെയ്തത്. ജോസ് കെ മാനുവൽ തിരക്കഥയും സിദ്ധാർത്ഥ ശിവ ഛായാ​ഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഡെയ്ൻ ഡേവിസ്, രഞ്ജി പണിക്കർ, വിഷ്ണു ​ഗോവിന്ദൻ എന്നിവരാണ് മറ്റഭിനേതാക്കൾ. ​ഗിരീഷ് റാംകുമാർ, ജോർജ് വർ​ഗീസ്, മേരി റോയ് എന്നിവരാണ് നിർമാണം.

Content Highlights: actor rajiv rajan interview, iru new malayalam movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023

Most Commented