ശരീരം കൂട്ടിയും കുറച്ചും എവർ ഗ്രീൻ സ്റ്റാർ റഹ്മാൻ; വരുന്നത് വമ്പൻ ചിത്രങ്ങൾ !


ഒരുപിടി സിനിമകളാണ് ഈ വർഷം താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. വർഷത്തിൽ ഒരു മലയാള സിനിമ എന്ന തൻ്റെ സിദ്ധാന്തത്തിന് മാറ്റം വരുത്തി ഈ വർഷം മൂന്ന് മലയാള ചിത്രങ്ങൾ പക്കലുണ്ട്.

റഹ്മാൻ

കൊറോണക്ക് ശേഷം റഹ്മാൻ്റെ പ്രദർശനത്തിനെത്തിയ സിനിമ തെലുങ്കിലെ സീട്ടിമാർ മാത്രമാണ്. എന്നാൽ ലോക്ക്ഡൗണിന് ശേഷം അര ഡസനോളം ചിത്രങ്ങളിൽ അഭിനയിച്ച് കൊണ്ടിരിക്കയാണ് താരം. ഓരോ ചിത്രങ്ങളിലേയും കഥാപാത്രങ്ങൾക്കായി ശരീരത്തിൻ്റെ തടി കൂട്ടിയും കുറച്ചും ഗൃഹപാഠങ്ങൾ നടത്തിയും അഭിനയിച്ച് കൊണ്ട് സെക്കൻ്റ് ഇന്നിങ്സിന് തയ്യാറെടുക്കുകയാണ് റഹ്മാൻ.

ലോക്ക്ഡൗണിന് ശേഷം ആദ്യം അഭിനയിച്ചത് മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്ടായ പൊന്നിയിൻ സെൽവനിലെ മർമ്മ പ്രധാനമായ കഥാപാത്രമായി. ഇതിനു വേണ്ടി വാൾപയറ്റ്, കുതിരയോട്ടം എന്നിവ അഭ്യസിച്ചതോടൊപ്പം കഥാപാത്രത്തിൻ്റെ ആവശ്യകതക്ക് അനുസൃതമായി ശരീരം ആദ്യം കുറച്ചും പിന്നീട് കൂട്ടുകയും ചെയ്തു. അതിന് ശേഷം എത്തിയത് മലയാളത്തിൽ ' എതിരെ ' എന്ന സിനിമയിൽ ഡിവൈഎസ്പി അസാർ മുഹമ്മദ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കാൻ വേണ്ടി. ഈ സിനിമയിലെ കഥാപാത്രത്തിന് സ്ക്രീനിൽ കാഴ്ചക്ക് ഗാംഭീര്യം വേണമെന്നത് കൊണ്ട് ശരീരം കൂട്ടുകയായിരുന്നു.

'എതിരെ' ക്ക് ശേഷം അഞ്ചു മാസക്കാലം ഹിന്ദിയിലെ മുൻനിര സംവിധായകരിൽ പ്രശസ്തനായ വികാസ് ഭാൽ അണിയിച്ചൊരുക്കുന്ന മെഗാ ചിത്രമായ ഗൺപതിലായിരുന്നു അഭിനയിച്ചത്. ടൈഗർ ഷ്റോഫും, റഹ്മാനുമാണ് മുഖ്യ വേഷത്തിൽ. ഇതിൽ റഹ്മാൻ്റെ പിതാവായി അമിതാഭ് ബച്ചൻ അഭിനയിക്കുന്ന വാർത്ത നേരത്തേ വന്നിരുന്നു. ഇതിൽ രണ്ടു വ്യത്യസ്ത രൂപ ഭാഗങ്ങളിലാണ് റഹ്മാൻ അഭിനയിക്കുന്നത്. കഴിഞ്ഞ ആറു മാസമായി ഇതിനായി ബോക്സിങ്, മാർഷ്യൽ ആർട്സ് എന്നിവയിലും താരം പരിശീലനം നേടിയിരുന്നു.

ഒരുപിടി സിനിമകളാണ് ഈ വർഷം താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. വർഷത്തിൽ ഒരു മലയാള സിനിമ എന്ന തൻ്റെ സിദ്ധാന്തത്തിന് മാറ്റം വരുത്തി ഈ വർഷം മൂന്ന് മലയാള ചിത്രങ്ങൾ പക്കലുണ്ട്. പുതുമുഖ സംവിധായകർക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. നവാഗതരായ അമൽ കെ ജോബ് സംവിധാനം ചെയ്ത 'എതിരെ', ചാൾസ് ജോസഫ് സംവിധനം ചെയ്ത് 'സമാറാ' എന്നീ സിനിമകൾ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ റീലീസ് ചെയ്യും. മറ്റൊരു മലയാള ചിത്രത്തേ കുറിച്ചുള്ള അറിയിപ്പ് ഉടൻ ഉണ്ടാവും.

മണിരത്നം ചിത്രം 'പൊന്നിയിൻ സെൽവൻ', നവാഗത സംവിധായകൻ സുബ്ബുറാമിൻ്റെ ' അഞ്ചാമൈ', കാർത്തിക് നരേൻ അണിയിച്ചൊരുക്കന്ന 'നിറങ്ങൾ മൂൻഡ്ര്', എന്നിവയാണ് തമിഴിൽ പ്രദർശനത്തിന് ഒരുങ്ങി കൊണ്ടിരിക്കുന്ന റഹ്മാൻ്റെ സിനിമകൾ. വിശാലിൻ്റെ 'തുപ്പറിവാളൻ 2', ജയം രവി, റഹ്മാൻ, അർജുൻ മൾട്ടി സ്റ്റാർ ചിത്രം 'ജന ഗണ മന' എന്നിവയും പൂർത്തിയായി വരുന്നു. കൂടാതെ പുതിയ രണ്ടു തമിഴ് സിനിമകളിലും റഹ്മാൻ കരാർ ചെയ്യപ്പെട്ടതായാണ് സൂചന. ഒരിടവേളയ്ക്ക് ശേഷം പുത്തനുണർവോടെ വിവിധ ഭാഷാചിത്രങ്ങളിലൂടെ സിനിമയിൽ ശക്തമായൊരു സ്ഥാനം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എവർ ഗ്രീൻ സ്റ്റാർ റഹ്മാൻ.

Content Highlights: actor rahman new movies, ethire, ganpath, ponniyin selvan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented