സ്നൂക്കർ ടൂർണമെൻ്റിൽ നടൻ റഹ്മാന് ട്രോഫി! അടുത്ത തവണയും മത്സരിക്കുമെന്ന് താരം


ചെന്നൈയിലെ പ്രശസ്തമായ മദ്രാസ് റേസ് ക്ലബ്ബി (MRC) ലെ മികച്ച സ്‌നൂക്കർ താരങ്ങളിൽ ഒരാൾകൂടിയാണ് റഹ്‌മാൻ ഇന്ന്.

സ്നൂക്കർ ടൂർണമെന്റിൽ വിജയിച്ച് ട്രോഫി ഏറ്റുവാങ്ങുന്ന നടൻ റഹ്മാൻ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

നടൻ റഹ്‌മാൻ്റെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമാണ് ഫുട്ബോളും ബാഡ്മിന്റണും ടേബിൾ ടെന്നീസുമൊക്കെ. ഈ സ്പോർട്സ് വിഭാഗങ്ങളിൽ മികച്ച പ്ലെയറുമാണ് താരം. പുറംവേദന കാരണമാണ് കളികളിൽ നിന്നും പതിയെ പിന്മാറി തുടങ്ങിയത്. തുടർന്ന് സ്‌നൂക്കറിൽ ശ്രദ്ധ വയ്ക്കാൻ തുടങ്ങി. ഇപ്പോഴിതാ സ്നൂക്കറിൽ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയിരിക്കുകയാണ് താരം.

കഴിഞ്ഞ ബക്രീദ് ദിനത്തിൽ മദ്രാസ് റേസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്‌നൂക്കർ ടൂർണമെന്റിൽ സിംഗിൾസിൽ മൂന്നാംസ്ഥാനവും ഡബിൾസിൽ ചാമ്പ്യൻഷിപ്പും അദ്ദേഹം സ്വന്തമാക്കി. സിം​ഗിൾസ് ഫൈനലിലേക്ക് മുന്നേറാനാവാത്തതിനേക്കുറിച്ച് താരത്തിന്റെ പ്രതികരണം ഇങ്ങനെ:

" ഈ കളിയിൽ പങ്കെടുക്കാൻ ആദ്യം മാനസികമായി കുറെ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. ശ്രദ്ധ മാറാൻ പാടില്ല. സാധാരണ കായിക മത്സരങ്ങളിൽ നിന്നും വേറിട്ട് ബുദ്ധി വൈദഗ്ധ്യത്തോടെയും ഏകാഗ്രതയോടെയും കളിക്കേണ്ടുന്ന ഒന്നാണിത്. മാത്രമല്ലാ വസ്ത്രധാരണം മുതൽ കളിക്കാർ പാലിക്കേണ്ട ചിട്ടകളും ഒട്ടനവധിയുണ്ട്. അതീവ ശ്രദ്ധയോടെ കളിക്കണം. സിനിമകളുടെ ഡബ്ബിംഗും ഷൂട്ടിങ്ങും തിരക്കും കാരണം എനിക്കു കളിയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല. അടുത്ത തവണ തീർച്ചയായും മത്സരത്തിൽ പങ്കെടുക്കും. അപ്പോൾ ഒന്നാം സ്ഥാനം നേടാൻ പരിശ്രമിക്കും."

ചെന്നൈയിലെ പ്രശസ്തമായ മദ്രാസ് റേസ് ക്ലബ്ബി (MRC) ലെ മികച്ച സ്‌നൂക്കർ താരങ്ങളിൽ ഒരാൾകൂടിയാണ് റഹ്‌മാൻ ഇന്ന്. പതിനഞ്ച് വർഷം മുമ്പാണ് താരം സ്‌നൂക്കറിൽ പരിശീലനം നേടുന്നത്. ഏറെ ശ്രദ്ധയും അത്രയേറെ മനസ്സാന്നിദ്ധ്യവും വേണ്ട ഗെയിമുകളിൽ ഒന്നുകൂടിയാണ് സ്‌നൂക്കർ. പൊന്നിയിൻ സെൽവനടക്കം മൂന്ന് സിനിമകളുടെ ഡബ്ബിംഗിനിടയിൽ നിന്ന് സമയം കണ്ടെത്തിയാണ് റഹ്മാൻ ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയത്.

Content Highlights: actor rahman champion in snooker tournament, madras race club

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented