മലയാളികളാണ് ഇന്നത്തെ യു.എ.ഇയെ രൂപപ്പെടുത്തിയത്, ഇവരെപ്പറ്റിയൊന്നും ആരും കഥയെഴുതുന്നില്ല -മാധവൻ


നമ്പി നാരായണൻ എന്ന് കേട്ടാൽ ചാരക്കേസ് മാത്രമാണ് എല്ലാവരുടെ മനസിലേക്കും വരുന്നത്. ലിക്വിഡ് പ്രൊപ്പൽഷന്റെ പിതാവാണ് അദ്ദേഹം എന്ന് ആരും മനസിലാക്കുന്നില്ല. 

മാധവൻ | ഫോട്ടോ: പി.ടി.ഐ

റോക്കട്രി: ദ നമ്പി ഇഫക്റ്റ് എന്ന ചിത്രം എന്തുകൊണ്ട് സംവിധാനം ചെയ്തു എന്നതിനുള്ള ഉത്തരവുമായി നടൻ മാധവൻ. രണ്ട് വിഷയം മനസിൽവെച്ചാണ് ഈ സിനിമ ചെയ്തത്. ഒന്ന് കേരളത്തിൽപ്പോലും അദ്ദേഹത്തേക്കുറിച്ച് ശരിയായി ആർക്കും അറിയില്ല എന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

എല്ലാവർക്കും ചാരക്കേസുമായി ബന്ധപ്പെടുത്തിയേ നമ്പി നാരായണനെ അറിയൂ. എന്നാൽ അദ്ദേഹത്തിന് പദ്മഭൂഷൺ എന്തിന് കൊടുത്തു? നമ്പി നാരായണൻ ലോകത്തിന് എന്ത് സംഭാവന ചെയ്തു എന്നൊന്നും ആർക്കും അറിയില്ല. ഇക്കാര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കാനാണ് സിനിമ ചെയ്തത്. അതിന് വർ​ഗീസ് മൂലൻ സാറാണ് എല്ലാ പിന്തുണയും നൽകിയത്. നമ്പി നാരായണനോടുള്ള ഇഷ്ടം കൊണ്ടാണ് എല്ലാവരും ഈ സിനിമയിൽ സഹകരിച്ചതെന്നും മാധവൻ പറഞ്ഞു.

"ഇനിയൊരു നമ്പി നാരായണൻ ഇന്ത്യയിൽ മാത്രമല്ല വേറെ ഒരു നാട്ടിലും ഉണ്ടാകാൻ പാടില്ല എന്നതുകൊണ്ടാണ് റോക്കട്രി എന്ന സിനിമയുമായി വന്നത്. റഷ്യ സ്പേസിലേക്ക് ഒരു നായയെ അയച്ചു. ആ നായ ഇന്നവിടെ ഒരു ആരാധനാപാത്രമാണ്. ആ നാട്ടുകാർ അതിനെ ഇന്നും കൊണ്ടാടുകയാണ്. പക്ഷേ നമ്മുടെ രാജ്യത്ത് നമ്മൾ ഇത്രയേറെ നേട്ടങ്ങൾ ഐ.എസ്.ആർ.ഓയിലൂടെ കൈവരിച്ചു. എ.പി.ജെ. അബ്ദുൾ കലാമിന്റെയോ വിക്രം സാരാഭായിയുടേതോ ഏറ്റവും കൂടിപ്പോയാൽ യു. ആർ റാവുവിനെയോ അല്ലാതെ വേറൊരു ശാസ്ത്രജ്ഞന്റെ പേര് നമ്മൾക്കറിയില്ല."

"ഇന്ത്യക്കാർ പല മേഖലകളിലും മുന്നേറ്റമുണ്ടാക്കിയവരാണ്. മലയാളികളാണ് യു.എ.ഇയെ ഇന്ന് കാണുന്ന രീതിയിലാക്കിയത്. ഇവരെപ്പറ്റിയൊന്നും ആരും കഥയെഴുതുന്നില്ല. നമ്പി നാരായണന്റെ കേസ് എന്നത് തെറ്റാണ്. നമ്പി നാരായണൻ വെറും വിവാദം മാത്രമാണെന്ന് കരുതുന്നത് അതിലും വലിയ തെറ്റാണ്. നമ്പി നാരായണൻ എന്ന് കേട്ടാൽ ചാരക്കേസ് മാത്രമാണ് എല്ലാവരുടെ മനസിലേക്കും വരുന്നത്. ലിക്വിഡ് പ്രൊപ്പൽഷന്റെ പിതാവാണ് അദ്ദേഹം എന്ന് ആരും മനസിലാക്കുന്നില്ല."

വിവാദത്തേക്കുറിച്ചുള്ള വിവരങ്ങൾക്ക് പകരം അദ്ദേഹത്തിന്റെ നേട്ടത്തെ ആഘോഷിക്കാനുള്ള വിവരങ്ങളാണ് റോക്കട്രിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കേസിനേക്കുറിച്ച് ആകെ ആറോ ഏഴോ മിനിറ്റ് മാത്രമേ ചിത്രത്തിൽ പരാമർശിക്കുന്നുള്ളൂ എന്നും മാധവൻ കൂട്ടിച്ചേർത്തു.

Content Highlights: actor r madhavan about uae, nambi narayanan, rocketry the nambi effect movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented