Sandra Thomas
നടിയും നിർമാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയിൽ. കുറഞ്ഞ രക്തസമ്മർദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സാന്ദ്രയ്ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ സഹോദരിയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
"കുറഞ്ഞ രക്തസമ്മർദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടർന്ന് ചേച്ചി സാന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേച്ചിക്ക് കടുത്ത ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ഐസിയുവിൽ ചികിത്സയിൽ കഴിയുകയുമാണ്. രണ്ട് ദിവസമായി. ഇപ്പോൾ ചേച്ചിയുടെ നില ഭേദപ്പെട്ടു വരുന്നു. ചേച്ചിയുടെ എത്രയും പെട്ടെന്നുള്ള രോഗമുക്തിക്കായി ഏവരും പ്രാർഥിക്കണം." സഹോദരി പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഫ്രൈഡേ, സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് സാന്ദ്ര. ആമേൻ, സഖറിയയുടെ ഗർഭണികൾ, ആട് തുടങ്ങിയ ചിത്രങ്ങളിൽ സാന്ദ്ര അഭിനയിച്ചിട്ടുണ്ട്.
ഇരട്ടക്കുട്ടികളുടെ അമ്മയായ ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയായിരുന്നു സാന്ദ്ര. കാത്ലിൻ, കെൻഡൽ എന്നാണ് സാന്ദ്രയുടെ മക്കളുടെ പേര്.
content highlights : actor producer sandra thomas admitted in the hospital due to dengue fever
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..