പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുരുതി'. ചിത്രത്തിന് 'യു' സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് കഴിഞ്ഞദിവസം താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. തൊട്ടുപിന്നാലെ സംഗീത സംവിധായകന്‍ ജേക്ക്‌സ് ബിജോയക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. കുരുതിയുടെ റീ റെക്കോര്‍ഡിംഗ് അവസാനവട്ട മിനുക്കുപണികളിലെന്ന് കൂടി താരം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. 

'എന്തൊരു അവിശ്വസനീയമായ ഒറിജിനല്‍ സൗണ്ട് ട്രാക്ക് ജേക്ക്‌സ്... ഏറെ പ്രിയപ്പെട്ടത്.' എന്നും പൃഥ്വിരാജ് അഭിപ്രായപ്പെടുന്നു. ചിത്രത്തിന്റെ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട ടാഗ്‌ലൈന്‍ ' കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ' ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്നതാണ്. മുരളി ഗോപി, മാമുക്കോയ, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ശ്രിണ്ഡ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സംഗീതവും പശ്ചാത്തലസംഗീതവും നിര്‍വഹിക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്. 

#KURUTHI Re recording final touches. What an incredible OST Jakes Bejoy ❤️ Absolute favourite!!! Kuruthi Movie

Posted by Prithviraj Sukumaran on Friday, 9 April 2021

Content highlights : actor prithviraj sukumaran shared a photo of kuruthi re recording