പ്രയാഗ മാർട്ടിൻ | photo: instagram, screengrab
നടി പ്രയാഗ മാര്‍ട്ടിന്റെ മേക്കോവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. മുടി വെട്ടി, കളര്‍ ചെയ്ത ലുക്കിലുള്ള താരത്തെ കണ്ടിട്ട് പ്രയാഗയാണെന്ന് മനസിലാകില്ലെന്ന് ആരാധകര്‍ കുറിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ലുക്കിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
തന്റെ ലുക്ക് മാറ്റം മേക്കോവര്‍ എന്ന നിലയില്‍ ചെയ്തതല്ലെന്നും അബദ്ധം പറ്റിയതാണെന്നും താരം പറഞ്ഞു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു പ്രയാഗ.
'സത്യം പറഞ്ഞാല്‍ ഈ മേക്കോവര്‍ സി.സി.എല്ലിന് വേണ്ടി ചെയ്തതല്ല. ഇതല്ല ഞാന്‍ ഉദ്ദേശിച്ച കളര്‍. ചെയ്ത് വന്നപ്പോള്‍ ഇങ്ങനെ ആയിപ്പോയതാണ്. പിന്നെ വേറൊരു കാര്യമുണ്ട് ഞാന്‍ സിനിമയില്‍ നിന്നുമൊരു ബ്രേക്ക് എടുക്കുകയാണ്. അതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ല. ബ്രേക്ക് എടുക്കുമ്പോള്‍ നമുക്ക് എന്ത് വേണോ ചെയ്യാല്ലോ. സിനിമയൊന്നും ഇപ്പോള്‍ കമ്മിറ്റ് ചെയ്തിട്ടില്ല'- പ്രയാഗ പറഞ്ഞു.
അതേസമയം, 'ഭൂമിയിലെ മനോഹര സ്വകാര്യ'മാണ് പ്രയാഗയുടേതായി ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. തമിഴ് താരം സൂര്യയുടെ നായികയായി 'നവരസ' എന്ന ആന്തോളജി ചിത്രത്തില്‍ പ്രയാഗ ഈയടുത്ത് അഭിനയിച്ചു. ബുള്ളറ്റ് ഡയറീസ്, ജമാലിന്റെ പുഞ്ചിരി എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍.
Content Highlights: actor prayaga martin about her new look
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..