ദ കംപ്ലീറ്റ് ആക്ടറുടെ സംവിധാനത്തില്‍ ഒരു വേഷം; പ്രതാപ് പോത്തന്‍ സന്തോഷത്തിലാണ്‌


ബറോസില്‍ മന്ത്രവാദ പാവയുടെ വേഷത്തിലാണ് താന്‍ അഭിനയിക്കുന്നതെന്നും താന്‍ ആരാധിക്കുന്ന കംപ്ലീറ്റ് ആക്ടറുടെ സിനിമയില്‍ ഒരു റോള്‍ ലഭിച്ചതില്‍ അതീവ സന്തുഷ്ടനാണെന്നും നടന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

-

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തില്‍ പ്രതാപ് പോത്തന്‍ വേഷമിടുന്നു. ബറോസില്‍ മന്ത്രവാദ പാവയുടെ വേഷത്തിലാണ് താന്‍ അഭിനയിക്കുന്നതെന്നും താന്‍ ആരാധിക്കുന്ന കംപ്ലീറ്റ് ആക്ടറുടെ സിനിമയില്‍ ഒരു റോള്‍ ലഭിച്ചതില്‍ അതീവ സന്തുഷ്ടനാണെന്നും നടന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

മുമ്പ് മദ്രാസ് പ്ലേയേഴ്‌സ്‌ പ്രൊഡക്ഷന്‍ കമ്പനിയുടെ ഒരു നാടകത്തില്‍ സിംഹമായി അഭിനയിച്ചത് ഓര്‍ത്തു പോവുകയാണെന്നും പ്രതാപ് കുറിപ്പിലൂടെ പറയുന്നു. ആന്റ്രോക്കിള്‍സ് ആന്റ് ദ ലയണ്‍ എന്നായിരുന്നു ആ നാടകത്തിന്റെ പേര്. താന്‍ ഉല്ലസിച്ചു ചെയ്ത കഥാപാത്രമായിരുന്നു അതെന്നും അതേ ഉത്സാഹത്തോടെ മോഹന്‍ലാലിന്റെ ആദ്യസംവിധാന സംരംഭത്തില്‍ അഭിനയിക്കാനായതില്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു.

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയായി പാസ് വേഗയും. സ്പാന്‍ഗ്ലിഷ്, ഓള്‍ റോഡ്സ് ലീഡ്സ് ടു ഹെവന്‍, റാംബോ:ലാസ്റ്റ് ബ്ലഡ് എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

ലോകത്തില്‍ താന്‍ സഞ്ചരിച്ച വിവിധ സ്ഥലങ്ങളില്‍ നിന്നും കൊണ്ടു വന്ന രത്നങ്ങളും നിധികളും വാസ്‌കോഡഗാമ സൂക്ഷിച്ചിരുന്നു. ആ നിധികള്‍ക്കൊരു കാവല്‍ക്കാരനുണ്ടായിരുന്നു. അതാണ് ബറോസ്. അയാളുടെ കഥയാണ് ചിത്രം പറയുന്നത്. നാനൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്ത് സൂക്ഷിക്കുന്നു. ഗാമയുടെ പിന്‍ഗാമിയ്ക്കു മാത്രമേ ബറോസ് ആ വലിയ നിധി നല്‍കുകയുള്ളൂ. ഒരു ദിവസം സ്ഥലത്തേക്കൊരു കുട്ടി വരുന്നു. ഗാമയുടെ പിന്‍തുടര്‍ച്ചക്കാരനാണ് താനെന്ന് പറയുന്നു. ബറോസ് ആ കുട്ടി പറയുന്നത് ശരിയാണോയെന്നു കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

കുട്ടികള്‍ക്കായുള്ള ഫാന്റസി 3ഡി സിനിമയായിരിക്കും ബറോസ്. ഒക്ടോബറില്‍ ഷൂട്ടിംഗ് ആരംഭിക്കും. നവോദയ ജിജോ തിരക്കഥ രചിക്കുന്നു. നിര്‍മ്മാതാവാകുന്നത് ആന്റണി പെരുമ്പാവൂരാണ്. ഛായാഗ്രഹണം കെ യു മോഹനന്‍. ബോളിവുഡില്‍ നിന്നുമുള്ള അഭിനേതാക്കളും വിദേശതാരങ്ങളും സിനിമയിലെത്തും. വിവിധ ഭാഷകളില്‍ സിനിമ ഡബ്ബ് ചെയ്തെത്തും. ഗോവ, പോര്‍ച്ചുഗീസ് തുടങ്ങിയ സ്ഥലങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകള്‍.

pratap pothen mohanlal

Content Highlights : actor pratap pothen in mohanlal's directorial debut barroz movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented