കടലില്‍ വീണ നായയെ രക്ഷപ്പെടുത്തി നടന്‍ പ്രണവ് മോഹന്‍ലാല്‍. നടുക്കടലില്‍ പെട്ടുപോയ തെരുവുനായയെ പ്രണവ് നീന്തിച്ചെന്ന് രക്ഷപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 

വീഡിയോയില്‍ കടലില്‍ നിന്ന് നീന്തിക്കയറുന്ന പ്രണവിനെ കാണാം. കരയ്‌ക്കെത്തുമ്പോഴാണ് കൈയില്‍ നായയുണ്ടെന്ന് വ്യക്തമാകുന്നത്.

മോഹന്‍ലാലിന്റെ ചെന്നൈ മഹാബലിപുരത്തുള്ള വീടിനടുത്തെ കടല്‍ത്തീരത്താണ് സംഭവം നടന്നത്. 

Content Highlights: Actor Pranav Mohanlal rescues a stray dog from the sea Viral Video