കൊറോണ വൈറസ് ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയവരെ ബാങ്ക് ലോണെടുത്തും സഹായിക്കുമെന്ന് നടന്‍ പ്രകാശ് രാജ്. പ്രകാശ്‌രാജ് ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് നടന്‍. 

'എന്റെ സമ്പാദ്യമെല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാലും ലോക്ക്ഡൗണില്‍ കുടുങ്ങിയവരെ ലോണെടുത്തായാലും ഞാന്‍ സഹായിക്കും. കാരണം എനിക്കറിയാം, എനിക്ക് ഇനിയും സമ്പാദിക്കാം. ഇപ്പോള്‍ ഏവരും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ അല്പം മനുഷ്യപ്പറ്റാണ് ആവശ്യമെന്നു തോന്നുന്നു. നമുക്കിതിനെ ഒരുമിച്ച് നേരിടാം. പൊരുതി ജയിക്കാം.'   അദ്ദേഹം കുറിക്കുന്നു.

ലോക്ഡൗണിനെത്തുടര്‍ന്നു ബുദ്ധിമുട്ടുന്ന നിരവധി കുടുംബങ്ങളെ പ്രകാശ് രാജ് സഹായിച്ചിരുന്നു. 30 ദിവസവേതനക്കാരെ തന്റെ ഫാം ഹൗസില്‍ താമസിപ്പിച്ചു. 

ജനതാ കര്‍ഫ്യൂവിന് വീട്ടിലിരിക്കുക മാത്രമല്ല പ്രകാശ് രാജ് ചെയ്തത്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നവരുടെ ഭാവി ജീവിതത്തിന് വേണ്ടി തന്റെ കയ്യില്‍ ഉണ്ടായിരുന്ന സമ്പാദ്യം അദ്ദേഹം മാറ്റി വച്ചു. ദിവസക്കൂലിയില്‍ ആശ്രയിച്ച് ജീവിക്കുന്ന അവര്‍ക്ക് മുന്‍കൂറായി അദ്ദേഹം ശമ്പളവും നല്‍കി. 

prakash raj tweet

Content Highlights : actor prakash raj helps families in corona virus lockdown tweets