തെലുങ്കു സൂപ്പർസ്റ്റാർ പ്രഭാസിന്റെ ആക്ഷൻ ത്രില്ലർ 'സലാറി'ന്റെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ഹൈദരാബാദിൽ നടന്ന പൂജാവേളയിലെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പ്രഭാസും കന്നട നടൻ യഷും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കർണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത്നാരായണൻ, സംവിധായകൻ എസ്.എസ്. രാജമൗലി എന്നിവരും ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു.
#Prabhas and @TheNameIsYash at #salaarlaunch #SalaarSagaBegins pic.twitter.com/nH8RRY03YZ
— Prabhas Trends ™ (@TrendsPrabhas) January 15, 2021
വെള്ള കുർത്തയും ട്രാക്സ്യൂട്ട് പാന്റുമായിരുന്നു പ്രഭാസിന്റെ വേഷം. യാഷ് ഫുൾസ്ലീവ് ടീഷർട്ടും ജീൻസും ധരിച്ചായിരുന്നു എത്തിയത്. ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുന്നതിൽ താൻ വളരെയധികം ആവേശത്തിലാണെന്ന് പ്രഭാസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രശാന്ത് നീൽ ആണ് സലാറിന്റെ സംവിധായകൻ. പൂജ ഹെഗ്ഡേയും പ്രഭാസും ഒന്നിക്കുന്ന 'രാധേ ശ്യാം' ഈ വർഷം അവസാനം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
Content highlights :actor prabhas with yash photos goes viral salar movie puja