ടോം ക്രൂസ് ചിത്രമായ മിഷന്‍ ഇംപോസിബിളിന്റെ ഏഴാം ഭാഗത്തില്‍ ബാഹുബലി ഫെയിം പ്രഭാസ് അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്തകൾ തെറ്റാണെന്ന് സംവിധായകന്‍ ക്രിസ്റ്റഫര്‍ മക്വറി അറിയിച്ചു. ചിത്രത്തില്‍ ഒരു കഥാപാത്രമായി പ്രഭാസും എത്തുന്നുണ്ടെന്ന് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വാര്‍ത്ത പ്രഭാസിന്റെ ആരാധകരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്.
ട്വിറ്ററിലും മറ്റും പ്രഭാസിനും ചിത്രത്തിനും ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റുകളും ഹാഷ്ടാഗുകളും എത്തി. സംഭവം വലിയ ചര്‍ച്ചയാകുന്ന വേളയിലാണ് സംവിധായകന്‍ തന്നെ നേരിട്ടെത്തി സത്യാവസ്ഥ വെളിപ്പെടുത്തിയത്. ആരാധകര്‍ ട്വിറ്ററിലൂടെ സംവിധായകനോട് തന്നെ കാര്യം തിരക്കിയപ്പോഴാണ് സത്യം വെളിപ്പെട്ടത്. ' അദ്ദേഹം കഴിവുള്ളയാളായിരിക്കും, എന്നാല്‍ ഞങ്ങള്‍ ഇതുവരെയും പരിചയപ്പെട്ടിട്ടില്ല' എന്നായിരുന്നു മക്വറിയുടെ മറുപടി.
Content highlights : actor prabhas is part by mission impossible director says
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..