-
ഗായിക കാറ്റി പെറിക്കും പങ്കാളിയും നടനുമായ ഓർലന്റോ ബ്ലൂമിനും പെൺകുഞ്ഞ് പിറന്നു. യുണിസെഫാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. യുണിസെഫിന്റെ ഗുഡ് വിൽ ബ്രാൻഡ് അംബാസിഡർമാരാണ് ഇരുവരും. ഡൈസി ഡോവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
സുരക്ഷിതവും ആരോഗ്യപരവുമായിരുന്നു കുഞ്ഞിന്റെ വരവെന്നും സ്നേഹത്താലും അത്ഭുതത്താലും നിറഞ്ഞിരിക്കുകയാണെന്നും ദമ്പതികൾ പറഞ്ഞു.
കാറ്റിയുടെ ആദ്യത്തെ കുഞ്ഞാണിത്. മുൻഭാര്യ മിറാൻഡ കേറിൽ ഓർലന്റോ ബ്ലൂമിന് ഒരു മകനുണ്ട്.
Content Highlights: Actor Orlando Bloom and singer Katy Perry blessed with baby girl
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..