-
കണ്ണൂർ : ലോക്ക്‌ഡൗൺ കാലത്ത് സാമൂഹികസേവനത്തിന്റെ ഭാഗമായി ജില്ലാപഞ്ചായത്തിലെ കോൾസെന്ററിൽ ശനിയാഴ്ച എത്തിയത് നടി നിഖില വിമൽ. അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കുന്നതിനായി ജില്ലാപഞ്ചായത്തിൽ പ്രവർത്തിക്കുന്ന കോൾ സെന്ററിലാണ് വൊളന്റിയറായി തളിപ്പറമ്പ് സ്വദേശിയായ തെന്നിന്ത്യൻ താരമെത്തിയത്.
അവശ്യസാധനങ്ങൾക്കായി വിളിക്കുന്നവരെ കേട്ടും അവരുമായി കുശലംപറയലുമൊക്കെയായി ഏറെനേരം നടി കോൾ സെന്ററിൽ ചെലവഴിച്ചു.
ലോക്ക്ഡൗൺ കാലത്ത് ആളുകൾ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതിൽ ഇത്തരം കോൾസെന്ററുകളും ഹോംഡെലിവറിയുമെല്ലാം വലിയ പങ്കാണ് വഹിക്കുന്നതെന്നും ഇതിന്റെ ഭാഗമാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
അരവിന്ദന്റെ അതിഥികൾ, മേരാ നാം ഷാജി, ഞാൻ പ്രകാശൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് നിഖില വിമൽ. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂൽ, സംസ്ഥാന സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, ഫുട്‌ബോൾ താരം സി.കെ.വിനീത്, വിനോദ് പൃത്തിയിൽ, അൻഷാദ് കരുവഞ്ചാൽ തുടങ്ങിയവരും കോൾസെന്ററിലുണ്ടായിരുന്നു.
Content Highlights: Actor nikhila vimal at call during lock down
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..