നീരജ് മാധവ്
വിമന്‍സ് കോളേജില്‍ നൃത്തച്ചുവടുകളുമായി ഇളക്കിമറിച്ച് നീരജ് മാധവ്. കഴിഞ്ഞ ദിവസമുണ്ടായ രസകരമായ അനുഭവം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടന്‍.
കോഴിക്കോട് സ്വദേശി കൂടിയായ നീരജ് നഗരത്തിലെ പ്രോവിഡന്‍സ് വിമന്‍സ് കോളേജില്‍ ചെന്നപ്പോഴാണ് സംഭവം. നായകനാകുന്ന പുതിയ ചിത്രമായ ഗൗതമന്റെ രഥത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കോളേജിലെത്തിയതാണ് നീരജ്. വേദി കീഴടക്കി നൃത്തം ചെയ്യുക മാത്രമല്ല, ആരാധികമാരെക്കൂടി വേദിയില്‍ കയറ്റി ചുവടുവെയ്പ്പിച്ചു. വേദിയ്ക്കു താഴെ സദസ്സിലേക്കിറങ്ങിയും നടന്‍ ആവേശം പകര്‍ന്നു. വൈറലാകുന്ന വീഡിയോയില്‍ ആവേശത്തിമിര്‍പ്പോടെ കോളേജിലെ പെണ്‍കുട്ടികള്‍ നടനെ വരവേല്‍ക്കുന്നതും കാണാം.
നവാഗതനായ ആനന്ദ് മേനോന്‍ ആണ് ഗൗതമന്റെ രഥത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കിച്ചാപ്പൂസ് എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി കെ.ജി.അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രഞ്ജി പണിക്കര്‍,ബേസില്‍ ജോസഫ്,വത്സല മേനോന്‍,ദേവി അജിത്,ബിജു സോപാനം, പ്രജോത് കലാഭവന്‍ എന്നിവര്‍ക്കൊപ്പം കൃഷ്‌ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ പുതുമുഖങ്ങളും ഒന്നിക്കുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് നായിക. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിച്ചിരിയ്ക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്.സംഗീതം നവാഗതനായ അങ്കിത് മേനോന്‍. ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..