തന്മയയ്ക്ക് കൂട്ടായി അനിയനെത്തി; മകന്‍ പിറന്ന സന്തോഷം പങ്കിട്ട് നരേന്‍


2007 ല്‍ വിവാഹിതരായ മഞ്ജുവിനും നരേനും തന്മയ എന്ന മകളുണ്ട്.

നരേൻ പങ്കുവെച്ച ചിത്രം | Photo: instagram.com/narainraam

നടന്‍ നരേനും ഭാര്യ മഞ്ജുവിനും ആണ്‍കുഞ്ഞു പിറന്നു. ഇന്‍സ്റ്റഗ്രാമിലൂടെ നരേന്‍ തന്നെയാണ് മകന്‍ ജനിച്ച വിവരം അറിയിച്ചത്. തങ്ങള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നുവെന്നും സന്തോഷവാര്‍ത്ത നിങ്ങളുമായി പങ്കുവയ്ക്കുകയാണെന്നും കുറിച്ച നരേന്‍ തന്റെ വിരലില്‍ കോര്‍ത്ത കുഞ്ഞോമനയുടെ കൈയുടെ ചിത്രവും പങ്കു വെച്ചിട്ടുണ്ട്.

ചലച്ചിത്രതാരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ആശംസകളുമായെത്തിയത്. സംവൃത സുനില്‍, മീര ജാസ്മിന്‍, ഷറഫുദ്ദീന്‍, സരിത ജയസൂര്യ, പ്രിയങ്ക നായര്‍, മുന്ന,കൃഷ്മപ്രഭ തുടങ്ങി ഒട്ടേറെ പേര്‍ നരേനും മഞ്ജുവിനും ആശംസകളറിയിച്ചു.



നരേന്റെയും മഞ്ജുവിന്റെയും 15ാം വിവാഹവാര്‍ഷിക ദിനത്തില്‍ വീട്ടിലേക്ക് പുതിയ അതിഥി ഉടന്‍ എത്തുമെന്ന് നരേന്‍ കുറിച്ചിരുന്നു. 2007 ല്‍ വിവാഹിതരായ മഞ്ജുവിനും നരേനും തന്മയ എന്ന മകളുണ്ട്.

Content Highlights: narain, blessed with baby


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented