വിജയ്, നെപ്പോളിയൻ | ഫോട്ടോ: www.instagram.com/actor_vijay_official._/, പി.ജി. ഉണ്ണിക്കൃഷ്ണൻ | മാതൃഭൂമി
'ദേവാസുര'ത്തിലെ മുണ്ടയ്ക്കൽ ശേഖരൻ എന്ന ഒറ്റ കഥാപാത്രം മതി മലയാളികൾക്ക് നെപ്പോളിയൻ എന്ന നടനെ ഓർമിക്കാൻ. നിലവിൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് അദ്ദേഹം. നടൻ വിജയിയുമായുള്ള പിണക്കത്തേക്കുറിച്ചും അത് അവസാനിപ്പിക്കാൻ താനൊരുക്കമാണെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഒരു അഭിമുഖത്തിലാണ് നെപ്പോളിയൻ ഇക്കാര്യം പറഞ്ഞത്.
2007-ൽ പോക്കിരി എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും അകലാനിടയായ സംഭവം നടന്നത്. ഇതിനു ശേഷം ഇരുവരും തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആ സംഭവത്തിനുശേഷം വിജയ് അഭിനയിച്ച ചിത്രങ്ങൾ കാണുന്നതുപോലും നിർത്തിയെന്ന് നെപ്പോളിയൻ പറഞ്ഞു. എന്നാലിപ്പോൾ വിജയിയുമായുള്ള പിണക്കം അവസാനിപ്പിക്കാനും ഒരുമിച്ച് അഭിനയിക്കണമെന്നുമാണ് നെപ്പോളിയൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.
“ പിണക്കം അവസാനിപ്പിക്കാൻ തയ്യാറുണ്ടോ എന്ന് വിജയിയോട് ചോദിക്കണമെന്നുണ്ട്. പതിനഞ്ച് വർഷമായി ഇരുവരും തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്യാതായിട്ട്. ഇത്രയും ഇടവേളയ്ക്കുശേഷം അദ്ദേഹം എന്നോട് സംസാരിക്കാൻ തയ്യാറാകുമോ എന്ന് അറിയില്ല. പക്ഷേ സംസാരിക്കാൻ ഞാൻ റെഡിയാണ്.” നെപ്പോളിയൻ വ്യക്തമാക്കി.
വിജയ് മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറുമായും ശോഭാ ചന്ദ്രശേഖറുമായും അനുരഞ്ജനത്തിന് തീരുമാനിച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതേക്കുറിച്ചും നെപ്പോളിയൻ അഭിമുഖത്തിൽ സൂചിപ്പിച്ചു. “ഇന്ന്, നഗരം മുഴുവനും ലോകവും ഇതിനെക്കുറിച്ച് സംസാരിക്കുന്നു. അത് സത്യമാണോ അല്ലയോ എന്ന് എനിക്കറിയില്ല. എന്നാൽ ഈ വാർത്ത അമേരിക്കയിൽ വരെ എത്തിയിരിക്കുകയാണ്.” നെപ്പോളിയൻ അഭിമുഖത്തിൽ പറഞ്ഞു.
തന്റെ പേര് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നതിനെതിരെ പിതാവ് എസ്.എ. ചന്ദ്രശേഖർ, മാതാവ് ശോഭ ചന്ദ്രശേഖർ എന്നിവരടക്കം 11 പേർക്കെതിരെ 2021-ൽ വിജയ് ചെന്നൈയിൽ ഒരു കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യമാണ് നെപ്പോളിയൻ അഭിമുഖത്തിനിടെ സൂചിപ്പിച്ചത്. നിലവിൽ ദളപതി 67 എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് വിജയ്.
പ്രത്യേക പരിഗണനയർഹിക്കുന്ന മകനു വേണ്ടിയാണ് നെപ്പോളിയൻ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഹിപ്പ് ഹോപ്പ് ആദി നായകനായ അൻപറിവാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്.
Content Highlights: napolean new interview, actor napolean to end his enmity with actor vijay after 15 years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..