ഗാനത്തിൽ നിന്നും | photo: screen grab
കരിയറിലെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമായ 'ദസറ'യെക്കുറിച്ചും സിനിമയുടെ ഭാഗമായി നടത്തിയ യാത്രകളെക്കുറിച്ചും വിവരിച്ച് നടന്‍ നാനി. 'ദസറ' ഹൃദയസ്പര്‍ശിയായ ഒരു മാസ് സിനിമയാണെന്ന് മുന്‍പ് പറഞ്ഞതിന്റെ കാരണവും നാനി പങ്കുവെച്ചു.
'പുതിയ സ്ഥലങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതും മുമ്പൊരിക്കലും പോയിട്ടില്ലാത്ത പുതിയ നഗരങ്ങളിലേക്കുള്ള യാത്രയും ഞാന്‍ ശരിക്കും ആസ്വദിച്ചു. 'ഒരു നടനെന്ന നിലയില്‍ എന്റെ എല്ലാ സിനിമകളിലും ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്, കാരണം ഞാന്‍ ഒരിക്കലും പ്രേക്ഷകരെ നിസാരമായി കാണുന്നില്ല. ഞാന്‍ ഏത് പ്രോജക്റ്റ് ഏറ്റെടുക്കുമ്പോഴും അവരുടെ സ്ഥാനത്ത് എപ്പോഴും എന്നെത്തന്നെ നിലനിര്‍ത്തുന്നു. ഞാന്‍ എന്തെങ്കിലും സത്യസന്ധതയോടെ ചെയ്യുകയും എന്റെ നൂറു ശതമാനം നല്‍കുകയും ചെയ്താല്‍ ഫലം പോസിറ്റീവായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ആദ്യത്തെ മാസ് ചിത്രമാണിത്. നമ്മള്‍ ഇതിനെ ഹൃദയസ്പര്‍ശിയായ മാസ് ഫിലിം എന്ന് വിളിക്കണം, വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഒരു കോമ്പിനേഷന്‍. നിങ്ങള്‍ ഒരു മാസ് സീന്‍ കാണുകയും വിസില്‍ അടിക്കുകയും ചെയ്യുമ്പോഴെല്ലാം, അതേസ്ഥലത്ത് നിങ്ങളുടെ കണ്ണുകളിലും ഒരു തിളക്കമുണ്ട്. ഈ കോമ്പിനേഷനെ നമ്മള്‍ പൊതുവെ മിസ് ചെയ്യുന്നു, അതുകൊണ്ടാണ് ഇതിനെ മാസ് ഫിലിം എന്ന് വിളിക്കുന്നത്', നാനി പറഞ്ഞു.
കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നാനിയുടെ നായിക. ശക്തമായ കഥാപാത്രമായിരിക്കും കീര്‍ത്തിയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ നിന്നും ഷൈന്‍ ടോം ചാക്കോയും വളരെ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ട്. നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദസറ'. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരി നിര്‍മ്മിക്കുന്ന ചിത്രം നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ്. ഇതിനോടകം പുറത്തുവന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും ആദ്യ ഗാനത്തിനും ടീസറിനുമെല്ലാം മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്.
പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാനി തെലുങ്കാന ഭാഷ കൈകാര്യം ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്. സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് ചേഞ്ച് ഒക്കെത്തന്നെ നേരത്തെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ദസറ. സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സത്യന്‍ സൂര്യന്‍ ഐ.എസ്.സി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. ചിത്രം മാര്‍ച്ച് 30-ന് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും. കേരളത്തില്‍ ഇ ഫോര്‍ എന്റര്‍ടെയ്‌ന്മെന്റ്‌സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
Content Highlights: actor nani about new movie dasara
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..