ഷഹനയും മുന്നയും. മുന്ന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളിലൊന്ന്
കോഴിക്കോട് പറമ്പിൽബസാറിലെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കാണപ്പെട്ട കാസർകോട് ചെറുവത്തൂർ സ്വദേശിനിയും മോഡലുമായ ഷഹനയുടെ മരണത്തിൽ ഓർമക്കുറിപ്പുമായി നടൻ മുന്ന. ഷഹനയ്ക്കൊപ്പം അഭിനയിച്ച അനുഭവങ്ങളും ചിത്രങ്ങളും വീഡിയോയും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
ഇത് നമ്മൾ ഒരുമിച്ചുള്ള അവസാനത്തെ ചിത്രമായിരിക്കുമെന്ന് കരുതിയില്ലെന്നാണ് ഒരു ചിത്രത്തിനൊപ്പം മുന്ന കുറിച്ചിരിക്കുന്നത്. ചിത്രീകരണത്തിന്റെ അവസാനദിവസം എടുത്ത ചിത്രമാണിത്. ഭാവിയുടെ വാഗ്ദാനമായിരുന്ന നടി. സത്യം വൈകാതെ പുറത്തുവരും. നീ ഞങ്ങളെ വിട്ടുപോയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. പറയാൻ വാക്കുകളില്ല. മുന്ന എഴുതി.
തങ്ങൾ ഇരുവരും ഒരുമിച്ചെടുത്ത ആദ്യ ചിത്രവും മുന്ന പോസ്റ്റ് ചെയ്തിട്ടുണ്ട്. നീ ഞങ്ങളെ വിട്ടുപോയെന്ന തിരിച്ചറിവ് ഞെട്ടലുണ്ടാക്കുന്നു. വാഗ്ദാനമായ നടി. ദുരന്തപര്യവസാനമായ അവസാനം. ഒരുപാട് നല്ല നിമിഷങ്ങളാണ് ഒരുമിച്ചഭിനയിച്ചപ്പോളുണ്ടായത്. കുടുംബത്തിനായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷഹനയ്ക്കൊപ്പമുള്ള ഒരു വീഡിയോയും മുന്ന പോസ്റ്റ് ചെയ്തിട്ടുണ്ട്. ബോൾഡും വാഗ്ദാനവുമായ ഒരു നടി. നിങ്ങൾ പെട്ടെന്ന് ഞങ്ങളെ വിട്ടുപോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. നീതി ജയിക്കണം. നിങ്ങളും നിങ്ങളുടെ പുഞ്ചിരിയും എപ്പോഴും മിസ് ചെയ്യും. പ്രാർത്ഥനകൾ എന്നാണ് ഇതിനൊപ്പം താരം കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നടിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കാസർകോട് സ്വദേശിയാണ് ഷഹന. ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
Content Highlights: actor munna on the death of actor and model shahana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..