പത്താനിലെ ഗാനരംഗത്തുനിന്നും, മുകേഷ് ഖന്ന | ഫോട്ടോ: സ്ക്രീൻഗ്രാബ്, എ.എഫ്.പി
ഷാരൂഖ് ഖാൻ ചിത്രം പഠാനെതിരെയുള്ള പ്രതിഷേധം കനക്കുകയാണ്. പുറത്തുവന്ന ഗാനരംഗത്തിലെ ദീപികാ പദുക്കോണിന്റെ വസ്ത്രധാരണത്തെ വിമർശിക്കുന്നവരുടെ കൂട്ടത്തിലേക്ക് ഒരാൾ കൂടി എത്തിയിരിക്കുകയാണ്. ബോളിവുഡ് നടനും നിർമാതാവുമായ മുകേഷ് ഖന്നയാണത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദീപികയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം നടത്തിയത്.
നിയന്ത്രണങ്ങളില്ലാത്ത രീതിയിലേക്ക് നമ്മുടെ സിനിമാ മേഖല പോയെന്നാണ് തനിക്ക് തോന്നുന്നതെന്ന് മുകേഷ് ഖന്ന പറഞ്ഞു. എന്തും അനുവദിക്കുന്ന സ്വീഡനോ സ്പെയിനോ അല്ല നമ്മുടെ രാജ്യം. ഇത്രയും പരിമിതമായ വസ്ത്രം ധരിച്ച് ആളുകളെ ആകർഷിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടായെങ്കിൽ അടുത്ത തവണ നിങ്ങൾ വസ്ത്രമില്ലാതെ വരുമെന്നും മുകേഷ് ഖന്ന വിമർശിച്ചു.
ഈ അതിക്രമം സെൻസർ ബോർഡ് കണ്ടില്ലേയെന്ന് അദ്ദേഹം ചോദിച്ചു. സിനിമകൾ ആരുടെയും വ്യക്തിപരമായ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സെൻസർ ബോർഡ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാക്കളെ പ്രകോപിപ്പിക്കുന്നതോ വഴിതെറ്റിക്കുന്നതോ ആയ സിനിമകൾ സെൻസർ ബോർഡ് അനുവദിക്കരുത്. ഈ ഗാനത്തിന് യുവാക്കളുടെ മനസ് കലക്കാൻ കഴിയും. ഇത് ഒടിടിക്ക് വേണ്ടി ഉണ്ടാക്കിയ പാട്ടല്ല, സിനിമയാണ്. ഇതിനെങ്ങിനെ അനുമതി നൽകി. മനഃപൂർവം പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രധാരണം അവർ കണ്ടില്ലേ?’ - മുകേഷ് ഖന്ന ചോദിച്ചു.
പഠാൻ എന്ന ചിത്രത്തിലെ ബേഷറം രംഗ് എന്ന ഗാനം റിലീസായ ദിവസംമുതൽ പാട്ടിനെതിരെ സംഘപരിവാർ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗാനരംഗത്തിൽ ദീപിക കാവിനിറത്തിലുള്ള ബിക്കിനി ധരിച്ച് പ്രത്യക്ഷപ്പെട്ടതാണ് ഇതിന് കാരണം. ഗാനം ചിത്രീകരിച്ചത് മലിനമായ മാനസികാവസ്ഥയിലാണെന്നും സിനിമ മധ്യപ്രദേശിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പ്രതികരിച്ചിരുന്നു.
Content Highlights: actor mukesh khanna against pathan movie song and deepika padukone, besharam rang song


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..