ബോഡി ഫിറ്റനെസിന്റെ കാര്യത്തിൽ നടൻ മോഹൻലാൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. മുമ്പ് പല സന്ദർഭങ്ങളിലും അദ്ദേഹത്തിന്റെ വർക്ക്ഔട്ട് വീഡിയോ ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ യുവനടന്മാർക്കെല്ലാം മാതൃകയാണ് താരം. ഇപ്പോൾ വര്‍ക്ക്ഔട്ട് ചെയ്യുന്ന പുതിയ വീഡിയോ ഫേസ്ബുക്കിലൂടെ വൈറലായിരിക്കുകയാണ്.

പ്രായത്തെ വകവെക്കാതെ വളരെ ഉന്മേഷത്തോടെയാണ് അദ്ദേഹം വർക്ക്ഔട്ട് ചെയ്യുന്നത്. വീഡിയോയുടെ ആദ്യാവസാനം വരെയും മുഖത്ത് ഒരു ചിരി നിലനിർത്തി വളരെ ആവേശത്തോടെയാണ് താരം പരിശീലിക്കുന്നത്. പരിശീലനഘട്ടങ്ങളിൽ കൃത്യമായ നിർദേശങ്ങൾ നൽകുന്ന ട്രെയിനറെയും വീഡിയോയിൽ കാണുന്നു. ശരീരം ചിട്ടയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വീണ്ടും ഓർമപ്പെടുത്തുകയാണ് അദ്ദേഹം.
Content highlights :actor mohanlal workout video goes viral