മോഹൻലാൽ | ഫോട്ടോ: www.facebook.com/ActorMohanlal/photos
തിരുവനന്തപുരം: ആദിവാസി മേഖലയിലെ പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ഏറ്റവും പുതിയ വിദ്യാഭ്യാസ പദ്ധതി 'വിന്റേജി'ന് അട്ടപ്പാടിയിൽ തുടക്കം കുറച്ചു. പദ്ധതിയുടെ ഉദ്ഘാടനം വിശ്വശാന്തി ഫൗണ്ടേഷൻ ഡയറക്ടർ ഡോക്ടർ വി നാരായണനും EY GDS പ്രതിനിധി റുമി മല്ലിക്കും ചേർന്ന് നിർവഹിച്ചു.
പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി നൂറോളം കുട്ടികളെ പങ്കെടുപ്പിച്ച് വിവിധ ക്യാമ്പുകൾ നടത്തിയിരുന്നു. ഇതിൽ നിന്നും തിരഞ്ഞെടുത്ത ഇരുപത് വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളെയും പഠന താല്പര്യങ്ങളേയും പ്രോത്സാഹിപ്പിച്ച് അടുത്ത പതിനഞ്ച് വർഷത്തേയ്ക്കുള്ള വിദ്യാഭാസ സഹായം നൽകി ഇഷ്ടമുള്ള മേഖലകളിൽ മുൻനിരയിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് വിന്റേജ്. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ഓറിയന്റേഷൻ ക്ലാസും പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിൽ നടന്നു.
പദ്ധതിക്കായി വിശ്വശാന്തി ഫൗണ്ടേഷനൊപ്പം EY GDS എന്ന കമ്പനിയും പങ്കുചേരുന്നുണ്ട്. വിശ്വശാന്തി ഫൗണ്ടേഷൻ ഡയറക്ടർമാരായ സജീവ് സോമൻ, അഡ്വ. സ്മിതാ നായർ, EY GDS പ്രതിനിധികളായ സുബ്രഹ്മണ്യൻ അനന്തകൃഷ്ണൻ, സുബീഷ് റാം, ലൂയിസ് മാത്യു, വെങ്കിടേഷ്കുമാർ, വിനോദ് വി സ്, വിന്റേജ് ചെയർമാൻ സി കെ സുരേഷ്, വിന്റേജ് ഡയറക്ടർ ജോബി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Content Highlights: mohanlal, viswasanthi foundation, educational project vintage, movie news
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..