-
നടന് മിഥുന് ചക്രവര്‍ത്തിയുടെ പിതാവ് ബസന്ത്കുമാര്‍ ചക്രബര്‍ത്തി അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം.
ലോക്ഡൗണ്‍ ആയതിനാല്‍ മിഥുന് ചക്രവര്‍ത്തി ബംഗളൂരുവില്‍ കുടുങ്ങിയിരിക്കുകയാണ്. സിനിമാചിത്രീകരണത്തിന് ബംഗളൂരുവിലെത്തിയതാണ് നടന്. മാര്‍ച്ച് 24ന് രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അവിടെ പെട്ടുപോകുകയായിരുന്നു. നടനെ മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശാന്തിമോയി ചക്രവര്‍ത്തിയാണ് നടന്റെ അമ്മ. ഗൗരംഗ ചക്രവര്‍ത്തി ആണ് സഹോദരന്. മിഥുന്റെ മകന് മിമോ ചക്രവര്‍ത്തി മുംബൈയില്‍ തന്നെയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Content Highlights : actor Mithun Chakraborty's father Basantakumar Chakraborty passes away
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..