മലയാള സിനിമയില്‍ തന്റേടിയായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. ഫീച്ചര്‍ സിനിമകളിടലൂടെ മാത്രമല്ല ഹ്രസ്വ ചിത്രങ്ങളില്‍ മറീന സജീവമാണ്. മറീന പ്രധാനവേഷത്തിലെത്തിയ മായ എന്ന ഹ്രസ്വ ചിത്രം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

തന്റെ കരുത്തിനും വളര്‍ച്ചയ്ക്കും പിന്നില്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തിയെ പരിചയപ്പെടുത്തി സാമൂഹിക മാധ്യമങ്ങളില്‍ കൈയ്യടി വാങ്ങിയിരിക്കുകയാണ് മെറീനയിപ്പോള്‍. അത് മറ്റാരുമല്ല, സ്വന്തം അമ്മ തന്നെ. അമ്മ പുതിയ തയ്യല്‍ക്കട തുടങ്ങാന്‍ പോവുകയാണെന്ന് അറിയിച്ചു കൊണ്ടായിരുന്നു മെറീനയുടെ കുറിപ്പ്. 

marina

'എനിക്ക് പണി കുറഞ്ഞപ്പോള്‍ എന്റെ അമ്മക്ക് വീണ്ടും പണി ആയി. അമ്മയൊരു തയ്യല്‍ക്കട തുറക്കാന്‍ പോവുകയാണ്. നിങ്ങളെല്ലാവരുടെയും പ്രാര്‍ത്ഥന വേണം. ആ കണ്ണുകള്‍ക്ക് താഴെ കാണുന്ന കറുപ്പ് സ്വന്തം മകളെ വളര്‍ത്താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെയാണ് സൂചിപ്പിക്കുന്നത്. രാത്രി ഉറക്കമിളച്ച് ഇരുന്ന് നാട്ടുകാരുടെ വസ്ത്രങ്ങള്‍ തയ്ച്ചു കൊടുത്തപ്പോള്‍ കിട്ടിയ സമ്മാനമാണത് അത്. ഞാന്‍ വലിയ കുടുംബത്തില്‍ നിന്നുള്ള തോന്ന്യാസക്കാരിയായ പെണ്‍കുട്ടിയാണെന്ന് ചിന്തിക്കുന്നവര്‍ ശ്രദ്ധിക്കുക. ഞാന്‍ അങ്ങനെയല്ല. തോല്‍ക്കുന്നെങ്കില്‍ തോറ്റു പോവട്ടെ, പക്ഷേ, അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. എല്ലാ പെണ്‍കുട്ടികളും ഇതുപോലൊരു അമ്മയെ അര്‍ഹിക്കുന്നുണ്ട്. അമ്മ ഒരു പോരാളിയായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ'- മെറീന കുറിച്ചു. 

Content Highlights: actor mareena michael kurisingal about her mother, tailor, opens a stitching shop, mothers day