മിഴ്നാട്ടിൽ മഴയുടെ ഭീതി ഒഴിഞ്ഞിട്ടില്ല. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ഇതിനിടയിൽ അധികാരികൾക്കെതിരെ വ്യത്യസ്തമായ പ്രതിഷേധം നടത്തി വാർത്തകളിൽ നിറയുകയാണ് നടൻ മൻസൂർ അലി ഖാൻ. ബാത് ടബ്ബിൽ കയറി വെള്ളത്തിലൂടെ പാട്ടും പാടി തുഴയുന്ന നടന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

നുങ്കംപാക്കത്തെ സ്വന്തം വീടിന്റെ പരിസരത്ത് നിന്നുമാണ് ഈ രം​ഗമെന്ന് താരവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. മൻസൂർ അലിഖാൻ തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഷട്ടിൽ ബാറ്റിൽ തെർമോകോൾ കെട്ടിയാണ് തുഴയുണ്ടാക്കിയിരിക്കുന്നത്. ജനിച്ചാൽ തമിഴനായി ജനിക്കണമെന്നും ഇതാണ് വൈ​ഗയാറും കാവേരിയാറും താമരഭരണിയുമെന്നെല്ലാം പാട്ടിൽ പറയുന്നുണ്ട്.

കനത്ത മഴയിൽ ചെന്നൈയുടെ പല ഭാ​ഗത്തും വെള്ളക്കെട്ട് തുടരുകയാണ്. പ്രദേശത്ത് മഴതുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Content Highlights: Actor Mansoor Ali Khan's boat ride in Chennai floodwaters, viral video, Chennai rain