മനോജ് ബാജ്പേയി | ഫോട്ടോ: എ.എഫ്.പി
മുംബൈ: നടൻ മനോജ് ബാജ്പേയിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. നടൻ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഫോളോവർമാരെ ഇക്കാര്യം അറിയിച്ചത്. അക്കൗണ്ടിൽനിന്ന് വരുന്ന ഇന്ററാക്ഷനുകൾ തന്നെ പിന്തുടരുന്നവർ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് മനോജ് ബാജ്പേയി.
ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത ചെറുകുറിപ്പിലൂടെയാണ് ഹാക്കിങ് വിവരം താരം പങ്കുവെച്ചത്. "എന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നതുവരെ ഇന്ന് എന്റെ അക്കൗണ്ടിൽനിന്ന് വരുന്ന ഒന്നുമായും സമ്പർക്കത്തിലേർപ്പെടരുത്. പ്രശ്നപരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്." നടൻ പോസ്റ്റ് ചെയ്തു.
എന്നാൽ, മനോജിന്റെ ട്വിറ്റർ പേജിൽ അസ്വാഭാവികമായൊന്നും ഇതുവരെ കാണാനായിട്ടില്ല. ജോൺ എബ്രഹാം ചിത്രമായ 'സത്യമേവ ജയതേ 2'ന്റെ ടെലിവിഷൻ പ്രീമിയർ, ഡെൽഹിയിലെ കാലാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ വന്ന ട്വീറ്റുകൾ. താരത്തിന്റെ മുൻ സിനിമകളേക്കുറിച്ച് ആരാധകർ നടത്തിയ റീ ട്വീറ്റുകളാണ് മറ്റുള്ളവ. വ്യാഴാഴ്ചയാണ് ഇപ്പറഞ്ഞ ട്വീറ്റുകളെല്ലാം വന്നത്.
സിനിമാ തിരക്കുകളിലേക്ക് വന്നാൽ ജോറം എന്ന പുതിയ ചിത്രത്തിന്റെ വേൾഡ് പ്രീമിയറിന് കാത്തിരിക്കുകയാണ് മനോജ് ബാജ്പേയി. 52-ാമത് റോട്ടർഡാം ചലച്ചിത്രമേളയിലാണ് മനോജ് നായകനായ ഈ ചിത്രത്തിന്റെ ആദ്യപ്രദർശനം. ദേവാശിഷ് മാഖിജ സംവിധാനം ചെയ്ത ചിത്രം ഒരു സർവൈവൽ ത്രില്ലറാണ്. തനിഷ്ഠ ചാറ്റർജി, സ്മിത താമ്പേ, മേഘ മാഥുർ, രാജശ്രീ ദേശ്പാണ്ഡേ എന്നിവരാണ് മറ്റഭിനേതാക്കൾ.
Content Highlights: actor manoj bajpayee's twitter account has been hacked, manoj bajpayee insta story
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..