ബ്രഹ്മപുരത്തേക്ക് രണ്ടാംഘട്ട മെഡിക്കല്‍ സംഘത്തെ അയക്കാന്‍ മമ്മൂട്ടി;ഇത്തവണ ആശ്വാസം നേത്രരോഗികള്‍ക്ക്


2 min read
Read later
Print
Share

മമ്മൂട്ടി | ഫോട്ടോ: നിജിത്ത് ആർ നായർ | മാതൃഭൂമി

ബ്രഹ്മപുരത്തെ വിഷപ്പുക ബാധിത പ്രദേശങ്ങളിലേക്ക് മമ്മൂട്ടി അയക്കുന്ന രണ്ടാം ഘട്ട മെഡിക്കല്‍ സംഘം ചൊവ്വാഴ്ച മുതല്‍ പര്യടനം നടത്തും. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍നിന്നുള്ള നേത്രരോഗ വിദഗ്ദര്‍ അടങ്ങുന്ന സംഘമാണ് ഇത്തവണ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ബ്രഹ്മപുരംകാര്‍ക്ക് ആശ്വാസവുമായി എത്തുന്നത്.

വിഷപ്പുക ഉണ്ടായ ശേഷം നിരവധി ആളുകള്‍ക്ക് കണ്ണുകള്‍ക്ക് നീറ്റലും ചൊറിച്ചിലും മറ്റ് അസ്വസ്ഥതയും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വീടുകളില്‍ കഴിയുന്ന ഇത്തരം രോഗികളെ ലക്ഷ്യമിട്ടാണ് മൊബൈല്‍ നേത്ര ചികിത്സാ സംഘം എത്തുന്നത്. മമ്മൂട്ടി അയച്ച ആലുവ രാജഗിരി ആശുപത്രിയില്‍നിന്നുള്ള മൊബൈല്‍ മെഡിക്കല്‍ സംഘം കഴിഞ്ഞ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ ബ്രഹ്മപുരത്ത് സേവനം ചെയ്തിരുന്നു.

വിഷപ്പുക ബാധിത പ്രദേശങ്ങളിലെ രോഗികളെ സംഘം വീട്ടില്‍ ചെന്ന് പരിശോധിച്ച് ആവശ്യമായ മരുന്നുകള്‍ നല്‍കിയിരുന്നു. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച മേഖലകളെ അടിസ്ഥാനമാക്കിയാണ് നേത്ര ചികിത്സയുമായി വൈദ്യസംഘം എത്തുന്നത്. നേത്ര വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എലിസബത്ത് ജോസഫിന്റെ നേതൃത്വത്തില്‍ ഒപ്‌റ്റോമെട്രിസ്റ്റ്, നേഴ്‌സ് എന്നിവരടങ്ങുന്ന സംഘം ആവശ്യമായ മരുന്നുകളുമായി വീടുകളില്‍ എത്തി പരിശോധന നടത്തും.

വടവുകോട് - പുത്തന്‍കുരിശ് പഞ്ചായത്തിലെ കരിമുകള്‍ പ്രദേശത്ത് ആദ്യദിനവും, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ ഇരുമ്പനം പ്രദേശത്ത് രണ്ടാം ദിനവും മെഡിക്കല്‍ സംഘമെത്തി പരിശോധന നടത്തും. വിഷപ്പുക മൂലം കണ്ണിന് പലതരത്തിലുള്ള അസ്വസ്ഥതകള്‍ വ്യാപകമായ സാഹചര്യത്തില്‍ നേത്ര ചികിത്സാ ക്യാമ്പ് ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണെന്ന് അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രി ഡയറക്ടര്‍ ഫാ. ജോയ് അയിനിയാടന്‍ പറഞ്ഞു. പരിശോധനയ്ക്കുശേഷം തിമിര ശസ്ത്രക്രിയ ആവശ്യമായി വന്നാല്‍ തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ പരിശോധനയും ശസ്ത്രക്രിയയും സൗജന്യമായി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ആണ് മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. പുക ശ്വസിച്ചത് മൂലമുണ്ടായ അസ്വസ്ഥതകള്‍ മാറ്റുന്നതിനുള്ള ക്യാമ്പിന് ശേഷം കണ്ണുകളെ ബാധിച്ചിരിക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരമായാണ് രണ്ടാംഘട്ടം നേത്ര പരിശോധന ക്യാമ്പ് ആയി സംഘടിപ്പിക്കുന്നതെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ. മുരളീധരന്‍ പറഞ്ഞു.

( മെഡിക്കല്‍ യൂണിറ്റിന്റെ യാത്രാ പാതകളെ കുറിച്ചും സമയത്തെക്കുറിച്ചും അറിയുന്നതിനായി 9207131117 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് )

Content Highlights: actor mammootty sent second medical aid unit to brahmapuram

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KAJOL

1 min

‘ജീവിതത്തിലെ കഠിനമായ പരീക്ഷണം നേരിടുന്നു’; ഇടവേള എടുക്കുന്നുവെന്ന് കജോൾ, പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു

Jun 9, 2023


അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യം

1 min

ധ്യാൻ ശ്രീനിവാസന്റെ സിനിമയുടെ ലൊക്കേഷനിൽ വാഹനാപകടം

Jun 9, 2023


kollam sudhi car accident  death mahesh kunjumon mimicry artist underwent surgery recovering

1 min

കാറപകടത്തില്‍ പരിക്കേറ്റ മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷന്‍ കഴിഞ്ഞു

Jun 8, 2023

Most Commented