മലയാളത്തില്‍ വീണ്ടും പോലീസ് സിനിമ; 'കാക്കിപ്പട' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി റിലീസ് ചെയ്തു


കാക്കിപ്പട ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽനിന്ന്

ഷെബി ചൗഗട്ടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാക്കിപ്പടയുടെ പോസ്റ്റര്‍ മമ്മൂട്ടി റിലീസ് ചെയ്തു. എസ്.വി. പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ഷെജി വലിയകത്ത് ആണ് പൂര്‍ണമായും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന 'കാക്കിപ്പട' നിര്‍മിക്കുന്നത്‌.

തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. പോലീസുകാരുടെയും പ്രതിയുടെയും മാനസികാവസ്ഥയും ആ നാടിനോടും സംഭവിച്ച ക്രൈമിനോടുമുള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമയാണ് 'കാക്കിപ്പട'. പോലീസ് അന്വേഷണത്തെത്തുടര്‍ന്ന് കുറ്റവാളിയെ പിടികൂടുന്ന സ്ഥിരം കഥകളില്‍നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍നിന്ന് പോലീസുകാരിലേക്കുള്ള അന്വേഷണത്തിന്റെ സഞ്ചാരമാണ് ഈ സിനിമ പറയുന്നത്.

'Delay in Justice, is Injustice' എന്ന ടാഗ് ലൈനിലൂടെ ചിത്രത്തിന്റെ ആശയവും വ്യക്തമാണ്. കാക്കിപ്പടയില്‍ നിരഞ്ജ് മണിയന്‍പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക് (രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍, മാലാ പാര്‍വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

തിരക്കഥ & സംഭാഷണം ഷെബി ചൗഘട്ട്, ഷെജി വലിയകത്ത്, സംഗീതം ജാസി ഗിഫ്റ്റ്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്‌നം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. കലാസംവിധാനം സാബുറാം, മേക്കപ്പ് പ്രദീപ് രംഗന്‍, കോസ്റ്റ്യും ഡിസൈന്‍ ഷിബു പരമേശ്വരന്‍, നിശ്ചല ഛായാഗ്രഹണം അജി മസ്‌ക്കറ്റ്, നിര്‍മാണ നിര്‍വഹണം എസ്. മുരുകന്‍. പി ആർ ഒ -വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.. മാർക്കറ്റിംഗ് റെക്സ് ജോസഫ്, ഷാ ഷബീർ (ഒപ്പുലന്റ് പ്രൊമോട്ടർസ് അല്ലിയാൻസ് ) ചിത്രം ക്രിസ്തുമസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തും.


Content Highlights: actor mammootty released the movie kakkippada firstlook poster


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented