'ഇന്നെന്റെ മകള്‍ക്കറിയില്ല, ഇതാരാണെന്ന്, നാളെ അവളിത് അഭിമാനത്തോടെ കാണും'


കാതൽ ലൊക്കേഷനിൽ മമ്മൂട്ടിക്കൊപ്പം ഇവ മറിയം അനിൽ

ജിയോ ബേബി ചിത്രം 'കാതലി'ന്റെ ലൊക്കേഷനില്‍വെച്ച് പ്രിയ താരം മമ്മൂട്ടി തന്റെ കൊച്ചു മകളെ കളിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് സിന്‍സി അനില്‍. മമ്മൂട്ടി ആരാണെന്ന് അവള്‍ക്കിപ്പോള്‍ അറിയില്ല, നാളെ അവള്‍ ഈ വീഡിയോ അഭിമാനത്തോടെ കാണുമെന്ന പ്രതീക്ഷ പങ്കുവെച്ചാണ് സിന്‍സി അനില്‍ ഫെയ്‌സ്ബുക്കില്‍ ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോ കാണുമ്പോള്‍ തനിക്കും അവളുടെ കാലത്തിലേക്ക് മടങ്ങിപ്പോയെങ്കിലെന്നുള്ള ആശ തോന്നിയെന്നും സിന്‍സി അനില്‍ കുറിക്കുന്നു.

മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്റെ ലൊക്കേഷനില്‍ അമ്മ സിന്‍സി അനിലിനോടൊപ്പം എത്തിയതായിരുന്നു ഇവ മറിയം. തോളില്‍ ഒരു കൊച്ചു ബാഗും തൂക്കി മമ്മൂട്ടിയുടെ കൈയില്‍പ്പിടിച്ച് കളിക്കുകയും സംസാരിക്കുകയുമാണ് മിടുക്കി. മിഠായി കൊടുക്കുന്നതും മമ്മൂട്ടിയോട് ചേര്‍ന്നുനിന്ന് കുശലം പറയുന്നതും വീഡിയോയില്‍ കാണാം. ലൊക്കേഷനില്‍നിന്നെടുത്ത വീഡിയോയാണ് വൈകാരികമായ കുറിപ്പോടെ അമ്മ സിന്‍സി അനില്‍ പങ്കുവെച്ചത്.



കൊച്ചി ഭവന്‍സിലെ എല്‍.കെ.ജി. വിദ്യാര്‍ഥിയാണ് ഇവ.

സിന്‍സി അനില്‍ പങ്കുവെച്ച വീഡിയോയും കുറിപ്പും:

ഇന്നെന്റെ മകള്‍ക്കു അറിയില്ല... അവള്‍ ചേര്‍ന്ന് നില്‍ക്കുന്നതും ഓടി ചെന്ന് ചെവിയില്‍ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും...
നാളെ അവളിത് അഭിമാനത്തോടെ കാണും..ജീവിതയാത്രയില്‍ ഒരു നിധി പോലെ സൂക്ഷിക്കും...
ഈ വീഡിയോ പകര്‍ത്തുമ്പോള്‍ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകാനായിരുന്നുവെങ്കിലെന്നു ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി...


Content Highlights: actor mammootty playing with a little girl from kadhal location


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented