ടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എ.എം.എം.എ പക്ഷപാതകരമായ നിലപാട് കാണിക്കുന്നതിനെ ന്യായീകരിച്ച് നടന്‍ മഹേഷ്. സംഘടനക്കെതിരേ ആരോപണം ഉന്നയിക്കുന്ന നടിമാരൊന്നും ധനസമാഹരണത്തില്‍ പങ്കാളികള്‍ ആകാറില്ലെന്ന് മഹേഷ് കുറ്റപ്പെടുത്തി. മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈമില്‍ സംസാരിക്കുകയായിരുന്നു മഹേഷ്.

'ഈ പറയുന്ന നടിമാരൊന്നും സംഘടനയക്കൊപ്പം ഒരു കാര്യങ്ങളിലും സഹകരിക്കാറില്ല. മാറി നിന്ന് കുറ്റം പറയാന്‍ മാത്രമേ ഇവര്‍ക്ക് പറ്റൂ. ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചരക്കോടി രൂപ തന്ന ഒരാളാണ് ദിലീപ്. അപ്പോള്‍ വിധേയത്വം കാണിക്കുന്നതില്‍ എന്താണ് തെറ്റ്. ഒരു സിനിമ നിര്‍മിച്ച് ആ തുക സംഘടനയ്ക്ക് തന്നിട്ടുണ്ട്'- മഹേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ എ.എം.എം.എ നേതൃത്വത്തിനെതിരേ നടിമാര്‍ രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് മഹേഷിന്റെ പ്രതികരണം. ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരനൊപ്പം നില്‍ക്കുന്ന സംഘടനയുടെ നിലപാടിനെ ഡബ്ല്യൂ.സി.സി അംഗങ്ങള്‍ ചോദ്യം ചെയ്തു. 

എ.എം.എം.എയുടെ തെറ്റായ നടപടി തിരുത്തുമെന്ന് കരുതിയാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും എന്നാല്‍ അവിടെ ചെന്നപ്പോള്‍ ആരോപണങ്ങള്‍ കൊണ്ട് തങ്ങളെ മൂടിയെന്നും ഡബ്ല്യൂ.സി.സി അംഗങ്ങള്‍ ആരോപിച്ചു.