മകന് വേദാന്തിന്റെ മെഡല്‍ നേട്ടത്തിന്റെ സന്തോഷം പങ്കുവച്ച് നടന് മാധവന്. ജൂനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ് 2019ല്‍ മൂന്ന് സ്വര്‍ണമെഡലുകളും ഒരു വെള്ളി മെഡലുമാണ് വേദാന്ത് നേടിയത്.
ചാമ്പ്യന്‍ഷിപ്പിന്റെ വീഡിയോയും ഫോട്ടോയും മാധവന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. 'എല്ലാവരുടെയും അനുഗ്രഹത്താലും ആശംസകളാളും ദൈവാനുഗ്രഹം കൊണ്ടും വേദാന്ത് ഞങ്ങള്‍ക്ക് വീണ്ടും അഭിമാനമായി. ദേശീയ ജൂനിയര്‍ ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണവും ഒരു വെള്ളിയും. അവന്റെ ആദ്യത്തെ വ്യക്തിഗത ദേശീയ മെഡല്‍. അടുത്തത് ഏഷ്യന്‍...പരിശീലകര്‍ക്കും ടീം അംഗങ്ങള്‍ക്കും നന്ദി- മാധവന് കുറിച്ചു.
നേരത്തെ തായ്ലന്ഡില് നടന്ന ഏജ് ഗ്രൂപ്പ് അന്താരാഷ്ട്ര നീന്തല്‍ മത്സരത്തില്‍ വേദാന്ത് ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ കരസ്ഥമാക്കിയിരുന്നു. ഇതിന് പുറമേ ഡല്‍ഹിയില്‍ നടന്ന അറുപത്തിനാലാമത് എസ്.ജി.എഫ്.ഐ നാഷണല്‍ സ്കൂള്‍ ഗെയിംസില്‍ 100 മീ ഫ്രീ സ്റ്റൈലില്‍ സ്വര്‍ണവും വേദാന്ത് നേടിയിരുന്നു
Content Highlights : Actor Madhavan's son Vedaant wins gold at Junior National Aquatic Championships
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..