പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ ട്വീറ്റിനെതിരേ നടന് മാധവന് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്പിങ്ങും തമ്മിലുളള കൂടിക്കാഴ്ച്ചകൾ കൂട്ടിയിണക്കി സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്ത വീഡിയോയാണ് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.
ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ചൈന വീണ്ടും എതിര്‍ത്തതിനെ തുടര്‍ന്നാണ് മോദിയുടെ വിദേശനയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം അത്യന്തം ഹീനവും തരംതാഴ്ന്നതുമാണെന്ന് മാധവന് ട്വീറ്റ് ചെയ്തു. ഇത് നല്ല ഉദ്ദേശത്തിലുള്ളതല്ല, രാഷ്ട്രീയ വൈരാഗ്യം എന്ത് തന്നെയായാലും മോദിജി നമ്മുടെ പ്രധാനമന്ത്രിയാണ്. തമാശയെന്ന പേരില്‍ നിങ്ങള്‍ തയ്യാറാക്കിയ ഈ വീഡിയോയിലൂടെ ഇന്ത്യയെ ആണ് നിങ്ങള്‍ ചൈനയുടെ മുമ്പില്‍ താഴ്ത്തിക്കെട്ടുന്നത്.. ഈ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല.' മാധവന്റെ ട്വീറ്റില്‍ പറയുന്നു.
രാഹുലിനേയും മോദിയേയും ടാഗ് ചെയ്ത് കൊണ്ടായിരുന്നു മാധവന്റെ ട്വീറ്റ്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
പലരും താരത്തിന്റെ അഭിപ്രായത്തെ അനുകൂലിച്ച് രംഗത്തെത്തിയെങ്കിലും താരത്തെ വിമര്‍ശിച്ചും ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.. മാധവനെ പോലുള്ള മോദി ഭക്തന്മാരും വിലയ്ക്കെടുത്ത മാധ്യമങ്ങളും മോദിജി ചെയ്ത എല്ലാ പൊട്ടത്തരങ്ങളും അഴിമതികളും മറയ്ക്കാന്‍ ശ്രമിക്കുമെന്നും മോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രധാനമന്ത്രി മന്ഹമോഹന് സിങിനെതിരേ ചെയ്ത ട്വീറ്റുകള്‍ എല്ലാം കാണണമെന്നും മോദിയും ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടത് ആവശ്യമാണെന്ന് മനസിലാക്കുകയും വേണമെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു.
താനൊരു ദേശഭക്തനാണെന്നും നിങ്ങളും അങ്ങനെ തന്നെ ആകണമെന്നും ഇതൊന്നും വ്യക്തിപരമായി എടുക്കരുതെന്നുമാണ് താരം ഇതിന് മറുപടി നല്‍കിയത്.
Content Highlights : actor Madhavan Against congress R Madhavan blasts Cong for video mocking PM Narendra Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..