നടൻ ലാൽ സഹപാഠികളോടൊപ്പം തന്റെ അധ്യാപകനായ ഇ.എൻ. കരുണാകരനെ കാണാനെത്തിയപ്പോൾ
കാതിക്കുടം: 45 വർഷത്തിന് ശേഷം പോൾ മൈക്കിളെത്തി, പ്രിയപ്പെട്ട ഭാഷാധ്യാപകൻ കരുണാകരൻ മാഷെ കാണാൻ. മലയാള സിനിമയിലെ മുൻനിര നടനും സംവിധായകനുമായി മാറിയ പ്രിയ ശിഷ്യനെ അധ്യാപകൻ സ്നേഹത്തോടെ സ്വീകരിച്ചു.
എറണാകുളം സെയ്ന്റ് അഗസ്റ്റിൻ സ്‌കൂളിൽ എട്ടാം ക്ലാസ് മുതൽ തന്നെ പഠിപ്പിച്ച കാതിക്കുടം സ്വദേശി എളാട്ട് കരുണാകരൻ മാഷിനെ കാണാനാണ് സംവിധായകനും നടനുമായ ലാൽ എത്തിയത്. ഒപ്പം പഴയ സഹപാഠികളുമുണ്ടായിരുന്നു.
33 വർഷത്തെ അധ്യാപനത്തിനു ശേഷം വിശ്രമ ജിവിതം നയിക്കുകയാണ് ഇ.എൻ. കരുണാകരൻ. മറ്റ് വിഷയങ്ങളിൽ മാർക്ക് കുറവായിരുന്നെങ്കിലും മലയാളമാണ് തന്റെ മാനം കാത്തിരുന്നതെന്ന് ലാൽ ഓർത്തു. സ്‌കൂളിൽ നിന്ന് 1975-76 ബാച്ചിലാണ് പോൾ മൈക്കിൾ എന്ന ലാൽ പത്താം ക്ലാസ്സ് പാസ്സായത്. അവസാന മൂന്ന് വർഷം ക്ലാസ് ടീച്ചറായിരുന്നു കരുണാകരൻ മാഷ്.
അടുത്തിടെയാണ് മാഷിന്റെ നമ്പർ തേടിപ്പിടിച്ച് പഴയ ഓർമ്മകൾ പങ്കിട്ട് ശബ്ദ സന്ദേശം അയച്ചതെന്ന് ലാൽ പറഞ്ഞു. മകൻ വഴി ലഭിച്ച ഫോൺ സന്ദേശത്തിന് അദ്ദേഹം നേരിട്ട് വിളിച്ച് സന്തോഷം അറിയിച്ചു. തൊട്ടടുത്ത ദിവസം താൻ കാണാനെത്തുമെന്നറിയിച്ചാണ് ലാൽ ഫോൺ വെച്ചത്. ഒരു മണിക്കൂറോളം വിശേഷങ്ങൾ പങ്കു വെച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Content Highlights: Actor Lal Meets his school teacher Karunakaran Master at home


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..