നുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത കര്‍ണന്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ മറ്റൊരു പധാനകഥാപാത്രത്തെ അവതരിപ്പിരിക്കുന്നത് ലാല്‍ ആണ്. എന്നാല്‍ ലാലിന്റെ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തത് മറ്റൊരാളാണ്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പൊടിപൊടിക്കുമ്പോള്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ലാല്‍.

ചെന്നൈയില്‍ സംസാരിക്കുന്ന തമിഴും തിരുനെല്‍വേലിയില്‍ സംസാരിക്കുന്ന തമിഴും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കര്‍ണ്ണന്‍ ഭാഷയ്ക്കും സംസ്‌കാരത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന സിനിമയുമാണ്. അതുകൊണ്ടു തന്നെ കഥാപാത്രത്തിന്റെ മികവിന് നൂറ് ശതമാനം നല്‍കാന്‍ വേണ്ടിയാണ് ഡബ്ബിങ്ങിന് മറ്റൊരാളുടെ സഹായം തേടിയതെന്ന് ലാല്‍ പറയുന്നു. 

ലാലിന്റെ വാക്കുകള്‍

നിങ്ങളില്‍ പലരും കര്‍ണന്‍ എന്ന സിനിമയിലെ യമ രാജ എന്ന കഥാപാത്രത്തിന് എന്തുകൊണ്ട് നല്‍കിയില്ല ഞാന്‍ എന്റെ സ്വന്തം ശബ്ദം എന്ന് ചോദ്യം ഉന്നയിക്കുന്നുണ്ട്. കര്‍ണന്‍ എന്ന സിനിമ തിരുനെല്‍വേലി പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയില്‍ സംസാരിക്കുന്ന തമിഴും തിരുനെല്‍വേലിയില്‍ സംസാരിക്കുന്ന തമിഴും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മലയാളത്തില്‍ പോലും ഒരാളോട് തൃശ്ശൂര്‍ ഭാഷ സംസാരിക്കാന്‍ പറഞ്ഞാല്‍ അത് വെറും അനുകരണം മാത്രം ആയിരിക്കും. യഥാര്‍ത്ഥ തൃശ്ശൂര്‍ക്കാരന്‍ സംസാരിക്കുന്നത് പോലെയാകില്ല.

കര്‍ണന്‍ ഭാഷയ്ക്കും സംസ്‌കാരത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന സിനിമയുമാണ്. സിനിമയിലെ ഭൂരിഭാഗം അഭിനേതാക്കളും ആ പ്രദേശത്തില്‍ നിന്നുള്ളവര്‍ തന്നെ. ഞാന്‍ എന്റെ ശബ്ദം നല്‍കിയിരുന്നെങ്കില്‍ എന്റെ മാത്രം വേറിട്ട് നില്‍ക്കുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. ആ സിനിമയ്ക്ക് നൂറു ശതമാനത്തില്‍ കുറഞ്ഞത് ഒന്നും നല്‍കാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു.

സംവിധായകന്‍ മാരി സെല്‍വരാജിന്റെയും നിര്‍മാതാവ് കലൈപുലി എസ് തനുവിന്റെയും നിര്‍ബന്ധം മൂലം ഡബ്ബിങ്ങിനായി ചെന്നൈയിലേക്ക് പോയതുമാണ്. എന്നാല്‍ അത് സിനിമയ്ക്ക് ദോഷം ചെയ്യുമെന്നതിനാല്‍ ഏറെ നിര്‍ബന്ധിച്ചാണ് ഞാന്‍ മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചത്- ലാല്‍ വ്യക്തമാക്കുന്നു.

Content Highlights: Actor Lal explains why he didn't dub for Karnan Movie, dhanush, Maari Selvaraj