Diya, Vaishnav
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ടിക് ടോക് വീഡിയോകളിലൂടെയും നൃത്ത വീഡിയോകളിലൂടെയും ആരാധകരെ സ്വന്തമാക്കിയ ദിയ ഒരു ഇൻഫ്ലുവൻസർ കൂടിയാണ്. ഇപ്പോഴിതാ തന്റെ പ്രണയം ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് ദിയ.
അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രൻ ആണ് ദിയയുടെ കാമുകൻ. തങ്ങൾ ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഇരുവരും നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും നേരത്തെ ഗോസിപ്പുകൾ പുറത്ത് വന്നിരുന്നു. ഇപ്പോൾ വൈഷ്ണവ് തന്നെയാണ് ഗോസിപ്പുകൾക്ക് മറുപടിയുമായി എത്തിയത്.
"ഞങ്ങളുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് ഇപ്പോഴും സംശയമുള്ള എന്റെ ഇൻസ്റ്റാഗ്രാം കുടുംബാംഗങ്ങളോട്, അതേ ഞങ്ങൾ പ്രണയത്തിലാണ്.. എന്റെ അടുത്ത സുഹൃത്ത് ഇപ്പോൾ എന്റെ കാമുകിയാണ്...ദിയയ്ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് വൈഷ്ണവ് കുറിച്ചു.
കൃഷ്ണകുമാറിന്റെ നാല് പെണ്മക്കളിൽ രണ്ടാമത്തെയാളാണ് ദിയ. മൂത്ത മകൾ അഹാന നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഇളയവരായ ഇഷാനിയും ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു.
content highlights :actor krishnakumar daughter diya krishna boy friend vaishnav harichandran


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..