കങ്കണ റണാവത്ത്, കൃഷ്ണകുമാർ | ഫൊട്ടൊ: facebook.com|actorkkofficial|
കങ്കണയുടെ മുംബൈയിലെ ഓഫിസ് കെട്ടിടം പൊളിച്ചുനീക്കിയ സംഭവത്തിൽ നടിക്ക് പിന്തുണയുമായി നടൻ കൃഷ്ണകുമാർ. ഘാർ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തിൽ അനുമതിയില്ലാതെ നിരവധി മാറ്റങ്ങൾ വരുത്തിയെന്ന് ആരോപിച്ചാണ് ശിവ സേന ഭരിക്കുന്ന ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) കെട്ടിടം പൊളിക്കാനുള്ള ഉത്തരവിട്ടത്. കങ്കണയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നുവെന്നും കങ്കണയ്ക്കൊപ്പമാണെന്നും കൃഷ്ണകുമാർ കുറിച്ചു
കൃഷ്ണകുമാറിന്റെ കുറിപ്പ്
കങ്കണ റണൗട്ട്... ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം. കെട്ടിടങ്ങൾ ഇടിച്ചു പക്ഷേ ഇമേജ് വളർത്തി കൊടുത്തു വാനോളം.. 24 മണിക്കൂർ നോട്ടീസ് കൊടുത്തു കെട്ടിടം ഇടിക്കുന്ന ആ ശുഷ്കാന്തി കാണാതിരിക്കാൻ പറ്റുന്നില്ല. അതും കോവിഡ് കാലത്തു. അവിടുത്തെ ഭരണകൂടത്തിന്റെ നാശത്തിനു അവർ തന്നെ വിത്ത് പാകി.. സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു കാത്തിരുന്നു കാണാം.. കങ്കണയോടൊപ്പം.
നേരത്തെ കങ്കണയെ പിന്തുണച്ച് കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയും രംഗത്തുവന്നിരുന്നു. കെട്ടിടം പൊളിച്ചുനീക്കുന്ന ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അഹാനയുടെ പ്രതികരണം. ഇത്തരത്തിൽ ദൗർഭാഗ്യകരമായ ഒരു കാര്യം സംഭവിക്കുമ്പോൾ, അത് നിങ്ങളുടെ വീടായിരുന്നെങ്കിലോ എന്ന് ചിന്തിക്കൂ. എന്നായിരുന്നു അഹാന കുറിച്ചത്.
Kangana Ranaut... ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം. കെട്ടിടങ്ങൾ ഇടിച്ചു പക്ഷെ ഇമേജ്...
Posted by Krishna Kumar on Thursday, 10 September 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..