'കർഷകരെ പണ്ടത്തെ പോലെ പറ്റിക്കാൻ പറ്റില്ല'; അവർ ഇളകിമറിഞ്ഞില്ലെന്ന് കൃഷ്ണകുമാർ


കൃഷ്ണകുമാർ | ഫോട്ടോ: മാതൃഭൂമി

പുതിയ കാർഷിക ബില്ലിനെ പിന്തുണച്ചു നടൻ കൃഷ്ണകുമാർ. ബില്ലിനെതിരേ കർഷകർ ഇളകിമറിയുമെന്ന് ആരൊക്കെയോ പറഞ്ഞുവെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന് കൃഷ്ണകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.

കൃഷ്ണകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

കാർഷിക ബില്ലും രാജ്യസഭാ കടന്നു. ചിലർ ഇതിനെ സർജിക്കൽ സ്ട്രൈക്ക് 2എന്നും ഡിമോണിറ്റസേഷൻ 2.0 എന്നൊക്കെ പറഞ്ഞു കേട്ടു. കൊള്ളാം. ഇതിനെതിരെ ഇന്ത്യയിലെ കർഷകർ ഇളകി മറിയും എന്നൊക്കെയാണ് ആരൊക്കയോ പറഞ്ഞത്. ഒന്നും സംഭവിച്ചില്ല. സംഭവിച്ചത് 2 കുടുംബക്കാർക്ക് മാത്രം. ഒന്ന് UPA യിൽ നിന്നുള്ള കുടുംബം, മഹാരാഷ്ട്രകാരാ, മറ്റൊന്ന് NDA യിൽ നിന്നുള്ളതാ, അങ്ങ് പഞ്ചാബിലുള്ള കുടുംബം. അവരുടെ വാർഷിക വരുമാനത്തിൽ ഒരു 10000 കോടിയും ഒരു 5000 കോടിയും പോകും അത്രേ ഉള്ളു. NDA യുടെ വനിതാ മന്ത്രി രാജി കാണിച്ചു വിരട്ടി. പ്രസിഡന്റ്‌ എടുപിടീന്ന് രാജി വാങ്ങി സ്വീകരിച്ചു.

വനിതാ മന്ത്രിയുടെ ഉള്ള പണിയും പോയി. കർഷകരെ പണ്ടത്തെ പോലെ പറ്റിക്കാൻ പറ്റൂല. അവർക്കും കാര്യം മനസ്സിലായി. കയ്യിൽ മൊബൈൽ ഉണ്ടല്ലോ. ഇനി കർഷകർ അവരുടെ ഉത്പന്നങ്ങൾ അവർക്കിഷ്ടമുള്ളവർക്ക് അവർ നേരിട്ട് കൊടുക്കും. ഉദാ: പണ്ട് 10 രൂപയ്ക്കു ഇടനിലക്കാരന് കൊടുത്ത സവാള ഇടനിലക്കാരൻ 20 രൂപയ്ക്കു ഉപഭോക്താവിന് കൊടുക്കുന്നു. ഇനി മുതൽ കർഷകൻ അതേ സാധനം 15 രൂപയ്ക്കു ഇടനിലക്കാരനെ ഒഴിവാക്കി നേരിട്ട് ഉപഭോക്താവിന് കൊടുക്കുന്നു. രണ്ടു കൂട്ടർക്കും 5 രൂപ വീതം ലാഭം. ഇരു കൂട്ടർക്കും കാര്യം പിടികിട്ടി. എല്ലാം കോംപ്ലിമെന്റ്സ് ആക്കി. അപ്പൊ നമുക്ക് പിരിയാം. കുറച്ചൊക്കെ പട്ടിണിയും മാറ്റാം ഒപ്പം GDP യും.. ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകൾ.. ജയ് ഹിന്ദ്...

കാർഷിക ബില്ലും രാജ്യസഭാ കടന്നു. ചിലർ ഇതിനെ സർജിക്കൽ സ്ട്രൈക്ക് 2എന്നും ഡിമോണിറ്റസേഷൻ 2.0 എന്നൊക്കെ പറഞ്ഞു കേട്ടു....

Posted by Krishna Kumar on Tuesday, 22 September 2020

Content Highlights: actor Krishna kumar supports agriculture bill 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented