കോട്ട ശ്രീനിവാസ റാവു | ഫോട്ടോ: സ്ക്രീൻഗ്രാബ്, www.imdb.com/name/nm0004469/?ref_=nmmi_mi_nm
ഹൈദരാബാദ്: താന്‍ അന്തരിച്ചെന്ന വാര്‍ത്തകള്‍ തള്ളി തെന്നിന്ത്യയിലെ മുതിര്‍ന്ന നടന്‍ കോട്ട ശ്രീനിവാസ റാവു. തനിക്ക് ഒരു കുഴപ്പവുമില്ലെന്നും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം അറിയിച്ചു.
വ്യാജമരണവാര്‍ത്ത പടര്‍ന്നതിനേ തുടര്‍ന്നാണ് അദ്ദേഹം വീഡിയോയുമായി രംഗത്തെത്തിയത്. ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങളോടും ആരാധകരോടും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ആളുകളുടെ ജീവിതംവെച്ച് കളിക്കരുതെന്നും റാവു ആവശ്യപ്പെട്ടു.
"എന്റെ മരണം ചിലര്‍ പ്രഖ്യാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. മരണവാര്‍ത്തയറിഞ്ഞുവരുന്ന പ്രധാനപ്പെട്ടയാളുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ പത്ത് പോലീസുദ്യോഗസ്ഥരാണ് എന്റെ വസതിയിലേക്ക് വന്നത്. വ്യാജമരണവാര്‍ത്തകള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ അവരോട് ആവശ്യപ്പെട്ടു." അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
നിരവധി തെലുങ്ക് ചിത്രങ്ങളില്‍ വില്ലനായും സ്വഭാവനടനായും പ്രശസ്തി നേടിയ നടനാണ് കോട്ട ശ്രീനിവാസ റാവു. തമിഴില്‍ വിക്രം നായകനായ 'സാമി'യിലെ പെരുമാള്‍ പിച്ചൈ, വിജയ് ചിത്രം 'തിരുപ്പാച്ചി'യിലെ സണിയന്‍ സഗഡൈ എന്നീ വില്ലന്‍വേഷങ്ങള്‍ ഏറെ കയ്യടി നേടിയിരുന്നു.
Content Highlights: actor kota srinivasa rao about his death rumours, kota srinivasa rao video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..