ബോളിവുഡില്‍ പ്ലാസ്റ്റിക് സര്‍ജറിയുടെ പേരില്‍ ഏറ്റവും പരിഹാസം അനുഭവിച്ച നടിമാരിയില്‍ ഒരാളാണ് കൊയ്‌ന മിത്ര. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂക്കിന് നടത്തിയ ശസ്ത്രക്രിയ പരാജയമാവുകയും ഇത് കൊയ്‌നയുടെ കരിയറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം അതെക്കുറിച്ച് മനസ്സു തുറക്കുകയാണ് താരം. 

ബിഗ് ബോസ് ഹിന്ദി 13-ാം സീസണിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന അവസരത്തില്‍ ബോംബൈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കൊയ്‌ന പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് സംസാരിച്ചത്. 

നമ്മുടെ സിനിമാലോകത്തെ ഏറ്റവും മോശം കഥകളിലൊന്നായാണ് പലരും എന്റെ സര്‍ജറിയെക്കുറിച്ച് പറയുന്നത്. എനിക്ക് മുന്‍പും ഒരുപാട് പേര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. ഇപ്പോഴും പലരും ചെയ്യുന്നു. എന്നാല്‍ അതൊന്നും ആരും പരസ്യമായി സമ്മതിക്കുകയില്ല എന്ന് മാത്രം. അതൊരു കുറ്റമോ പാപമോ അല്ല. കോസ്മറ്റിക് സര്‍ജറിയുടെ കാര്യം പറഞ്ഞ് സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിന്. 50 വയസ്സായ ഒരു പുരുഷന്റെ മുഖത്ത് പാടുകളും ചുളിവുകളും ഇല്ലെങ്കില്‍ അത് സര്‍ജറി ചെയ്തിട്ടാണെന്ന് ആരും പറയുകയില്ല- കൊയ്‌ന പറഞ്ഞു. 

Content Highlights: actor Koena Mitra talks about nose job, her look before and after surgery