കിഷോർ | ഫോട്ടോ: www.instagram.com/actorkishore/
നിരവധി തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ കിഷോറിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. ട്വിറ്റർ നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം ഏത് ട്വീറ്റാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്യുന്ന നടപടിയിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടില്ല.
കഴിഞ്ഞദിവസമാണ് കിഷോറിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. എന്നാൽ വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ നിരവധി പേരാണ് ഇതിന് കാരണമെന്താണെന്ന അന്വേഷണവുമായി എത്തിയത്.

കിഷോറിന്റെ അക്കൗണ്ട് പുനസ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ട്വിറ്റർ സിഇഓ ഇലോൺ മസ്കിനെ ടാഗ് ചെയ്ത് പ്രതികരണമിട്ടവരും ഇക്കൂട്ടത്തിലുണ്ട്.
സാമൂഹിക പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടുന്ന കലാകാരൻ കൂടിയായിരുന്നു കിഷോർ. രാജ്യത്തെ കർഷകർക്കായി അദ്ദേഹം നിരന്തരം ശബ്ദമുയർത്തിയിരുന്നു. 2022-ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം കാന്താരയിൽ ഫോറസ്റ്റ് ഓഫീസറായി മിന്നുന്ന പ്രകടനമാണ് കിഷോർ കാഴ്ചവെച്ചത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിലും നിർണായകവേഷമായിരുന്നു അദ്ദേഹത്തിന്.
Content Highlights: actor kishore's twitter account suspended, kishore's followers took to Twitter to declare support
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..