കിഷോർ | ഫോട്ടോ: www.instagram.com/actorkishore/
തന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ടത് പോസ്റ്റുകളുടെ പേരിലല്ലെന്ന് വ്യക്തമാക്കി നടന് കിഷോര്‍. ട്വീറ്റിലെ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കിഷോര്‍ ഇപ്പോൾ.
ട്വിറ്ററിന്റെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട ആവശ്യമില്ലാത്ത തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനുള്ള വിശദീകരണം എന്നു പറഞ്ഞാണ് കിഷോർ പോസ്റ്റ് പങ്കുവെച്ചത്.
എന്റെ ഒരു പോസ്റ്റിന്റെ പോലും പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ടിട്ടില്ല. ഡിസംബര്‍ 20 ന് ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്. ട്വിറ്റര്‍ ആവശ്യമായ നടപടികള്‍ എടുക്കും. എല്ലാവരുടെയും കരുതലിന് നന്ദി- കിഷോര്‍ കുറിച്ചു.
.jpg?$p=74dd70a&&q=0.8)
കിഷോറിന്റെ അക്കൗണ്ട് പോയതിന് പിന്നാലെ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെപേര്‍ രംഗത്ത് വന്നിരുന്നു. ട്വിറ്റര്‍ സിഇഓ ഇലോണ്‍ മസ്കിനെ ടാഗ് ചെയ്ത് പ്രതികരണമിട്ടവരും ഇക്കൂട്ടത്തിലുണ്ട്.
സാമൂഹിക പ്രശ്നങ്ങളില്‍ കൃത്യമായി ഇടപെടുന്ന കലാകാരന് കൂടിയായിരുന്നു കിഷോര്‍. രാജ്യത്തെ കര്‍ഷകര്‍ക്കായി അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നു. 2022-ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം കാന്താരയില്‍ ഫോറസ്റ്റ് ഓഫീസറായി മിന്നുന്ന പ്രകടനമാണ് കിഷോര്‍ കാഴ്ചവെച്ചത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനിലും നിര്‍ണായകവേഷമായിരുന്നു അദ്ദേഹത്തിന്.
Content Highlights: actor Kishore Kumar Huli about twitter account suspension, latest Instagram post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..