കപിൽദേവ് നൽകിയ സർപ്രൈസ് കണ്ട് ഞെട്ടി കിച്ചാ സുദീപ; ലോകത്തിന്റെ നെറുകയിലായെന്ന് താരം


കപിൽ ദേവിന്റെ വലിയ ആരാധകനായ കിച്ചാ സുദീപ ആവേശത്തോടെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

കപിൽ ദേവ്, കിച്ചാ സുദീപ | ഫോട്ടോ: പി.ടി.ഐ, എ.എഫ്.പി

ലോകപ്രശസ്തനായ ഒരാൾ അപ്രതീക്ഷിത സമ്മാനവുമായി മുന്നിലേക്ക് വന്നാൽ എന്തായിരിക്കും അവസ്ഥ? വിവരിക്കാനാവില്ല അല്ലേ? അങ്ങനെയൊരു സന്തോഷത്തിലാണ് കന്നഡ സൂപ്പർ താരം കിച്ചാ സുദീപ ഇപ്പോൾ. ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനമായ സാക്ഷാൽ കപിൽ ദേവാണ് സർപ്രൈസ് നൽകി കിച്ചാ സുദീപയെ ഞെട്ടിച്ചത്.

വിന്റേജ് സ്റ്റൈൽ ബാറ്റായിരുന്നു ആ സമ്മാനം. വെറുതേ ഒരു ബാറ്റായിരുന്നില്ല അത്. 1983-ൽ ലോകകിരീടം ചൂടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അം​ഗങ്ങളുടെ കയ്യൊപ്പ് നിറഞ്ഞതായിരുന്നു ആ ബാറ്റ്. കപിൽ ദേവിന്റെ വലിയ ആരാധകനായ കിച്ചാ സുദീപ ആവേശത്തോടെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇങ്ങനെയൊരു സമ്മാനം തീരെ പ്രതീക്ഷിച്ചില്ലെന്നും ലോകം കീഴടക്കിയ പോലെ തോന്നുന്നുവെന്നുമാണ് സുദീപ എഴുതിയത്.

കപിലിന്റെ നേതൃത്വത്തിൽ 1983-ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയ കഥ പറയുന്ന 83 എന്ന ചിത്രം കർണാടകയിൽ കിച്ചാ സുദീപാണ് അവതരിപ്പിച്ചത്. രൺവീർ സിം​ഗ് നായകവേഷത്തിലെത്തിയ ചിത്രം സൂപ്പർഹിറ്റുമായിരുന്നു. അതേസമയം അടുത്തമാസം പുറത്തിറങ്ങുന്ന വിക്രാന്ത് റോണ എന്ന ചിത്രത്തിന്റെ പ്രചാരണത്തിരക്കുകളിലാണ് സുദീപ. അനൂപ് ഭണ്ഡാരി സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 28-നാണ് പ്രദർശനത്തിനെത്തുക.

Content Highlights: Kichcha Sudeepa receives a vintage gift from Kapil Dev, 83 movie, vikrant rona movie

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented