ചെന്നെെ: നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിലെ മേൽമാവത്തൂരിൽ വച്ചാണ് അപകടം സംഭവിച്ചത്. ​ഗൂഡല്ലൂരിലെ വേൽയാത്രയിൽ പങ്കെടുക്കാൻ പോയതായിരുന്നു ഖുശ്ബു.

താൻ സുരക്ഷിതയാണെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നടി ട്വീറ്റ് ചെയ്തു. ഒരു ട്രക്ക് ഞങ്ങളുടെ കാറില്‍ ഇടിച്ചു കയറുകയായിരുന്നു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കൂടല്ലൂരിലേക്കുള്ള യാത്ര തുടരും. വേൽ മുരു​ഗൻ തങ്ങളെ രക്ഷിച്ചുവെന്നും  മുരുഗനില്‍ തന്റെ ഭർത്താവ് അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.

 

Content Highlights: Actor khushbu sundar car met with an accident near Melmarvathur.