75ാം ജന്മദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ഹാസന്‍. സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന്‍ ആശംസകള്‍ അറിയിച്ചത്. കോവിഡ് 19 എന്ന മഹാമാരിയുടെ കടന്നാക്രമണത്തിനിടയിലും തമിഴ്‌നാടും കേരളവും തമ്മിലെ അതിരുകള്‍ അടച്ചിടാതെ തുറന്നു തന്നെ വച്ചുവെന്നും അങ്ങനെ ആ സാഹോദര്യം അദ്ദേഹം കാത്തുസൂക്ഷിച്ചുവെന്നും കമല്‍ പറയുന്നു.

kamal haasan pinarayi

കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളെന്ന് നടന്‍ മോഹന്‍ലാലും ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സംവിധായകരായ അരുണ്‍ ഗോപി, ആഷിക് അബു തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു.

mohanlal pinarayi

Content Highlights : actor kamal haasan wishes happy birthday to CM Pinarayi Vijayan instagram post