ജോജു, വിജയ് | PHOTO: FACEBOOK/JOJU GEORGE, SCREEN GRAB
വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തെക്കുറിച്ചുള്ള ചെറിയ അപ്ഡേറ്റുകൾ പോലും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇക്കൂട്ടത്തിൽ ഒട്ടനവധി അഭ്യൂഹങ്ങളും കടന്നുവരാറുണ്ട്. ഏറ്റവുമൊടുവിലായി അത്തരത്തിൽ പ്രചരിച്ച ഒന്നാണ് നടൻ ജോജു ലിയോയിൽ ഉണ്ടെന്നത്.
ഇപ്പോഴിതാ പ്രചരണത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജോജു. പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് നടനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. നിരവധി തമിഴ് മാധ്യമങ്ങളിൽ ഉൾപ്പടെ വ്യാജവാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് വിഷയത്തിൽ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൺസൂർ അലി ഖാൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയുമായാണ് ലിയോ എത്തുന്നത്. മലയാളത്തിൽ നിന്നും ബാബു ആന്റണിയും മാത്യു തോമസും ചിത്രത്തിലെത്തുന്നുണ്ട്. കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.
മാസ്റ്ററിന് ശേഷം വിജയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം. 2023 ഒക്ടോബറിൽ ചിത്രം റിലീസിനെത്തും.
Content Highlights: actor joju Spokesperson about leo casting fake news


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..