എടുത്ത സെൽഫി വീട്ടിൽ കാണിക്കാൻ സ്മാർട്ട്ഫോണില്ല, ആരാധികയ്ക്ക് ജയസൂര്യയുടെ സർപ്രൈസ്!


പനമ്പള്ളിന​ഗറിലെ പനമ്പള്ളിനഗറിലെ ടോണി ആൻഡ് ഗൈ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ പുഷ്പയേയാണ് ജയസൂര്യ ഞെട്ടിച്ചത്.

ജയസൂര്യയും പുഷ്പയും | ഫോട്ടോ: www.instagram.com/toniandguy__kochi/

ഒരു താരത്തിന്റെ കടുത്ത ആരാധകരാവുന്നത് സാധാരണയാണ്. പക്ഷേ താരങ്ങൾ ചില സർപ്രൈസുകളൊരുക്കി തിരിച്ച് ആരാധകരെ ഞെട്ടിച്ചാലോ? അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ് കൊച്ചിയിൽ. ജയസൂര്യയാണ് ഈ കഥയിലെ നായകൻ.

പനമ്പള്ളിനഗറിലെ ടോണി ആൻഡ് ഗൈ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ പുഷ്പയേയാണ് ജയസൂര്യ ഞെട്ടിച്ചത്. സ്ഥാപനം തങ്ങളുടെ ഔദ്യോ​ഗിക ഇൻസ്റ്റാ​ഗ്രാം പേജിലൂടെ ഇതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ജയസൂര്യ വരുന്നതറിഞ്ഞ് ഒന്നു കാണാൻ കാത്തിരിക്കുകയായിരുന്നു പുഷ്പ. ഒന്ന് നേരിൽ കാണണമെന്നേ അവർ ആ​ഗ്രഹിച്ചിരുന്നുള്ളൂ. പക്ഷേ തന്റെ കടുത്ത ആരാധികയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും കൂടി ചെയ്തു ജയസൂര്യ.

പക്ഷേ യഥാർത്ഥ ട്വിസ്റ്റ് വരുന്നതേയുണ്ടായിരുന്നുള്ളൂ. ജയസൂര്യക്കൊപ്പം സെൽഫിയെടുത്തെന്ന് വീട്ടിൽ പറയുമ്പോൾ കാണിക്കാൻ ഒരു സ്മാർട്ഫോൺ പുഷ്പയ്ക്ക് സ്വന്തമായുണ്ടായിരുന്നില്ല. ഇത് മനസിലാക്കിയ ജയസൂര്യ കടയിൽ നിന്നും പോകുന്നതിനു മുമ്പ് തന്റെ ഫോണിൽ എടുത്ത ഫോട്ടോ ഫ്രെയിം ചെയ്ത് പുഷ്പയ്ക്ക് സമ്മാനിക്കുകയായിരുന്നു.

തനിക്കൊപ്പമുണ്ടായിരുന്ന അസിസ്റ്റന്റിനെ പുഷ്പയറിയാതെ വെളിയിൽ വിട്ടാണ് മിനിറ്റുകൾക്കുള്ളിൽ ആ മനോഹര ചിത്രം ഫ്രെയിമിനുള്ളിലാക്കി പ്രിയപ്പെട്ട ആരാധികയ്ക്കു നൽകിയത്. ഫോട്ടോ ഏറ്റുവാങ്ങുമ്പോളുള്ള പുഷ്പയുടെ അമ്പരപ്പും സന്തോഷവും നിറഞ്ഞ വീഡിയോയും സ്ഥാപനം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Content Highlights: actor jayasurya's surprise gift for his fan, john luther movie, jayasurya and fan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented